ഈ വർഷം കളി മാറ്റുന്നത് ഇംപാക്ട് പ്ലയർ ആയിരിക്കും, നന്നായി ഉപയോഗിച്ചാൽ മത്സര ഫലം തന്നെ മാറ്റാൻ സഹായിക്കുന്ന ഇംപാക്ട് പ്ലയറിന്റെ നിയമങ്ങൾ ഇങ്ങനെ; നായകന്മാരുടെ ബുദ്ധി അപ്പോൾ മനസിലാകും

ഇന്ത്യൻ പ്രീമിയർ ലീഗിന്റെ (ഐ‌പി‌എൽ) വരാനിരിക്കുന്ന 16-ാം സീസണിന് ഇംപാക്റ്റ് പ്ലെയർ റൂൾ നടപ്പാക്കിയതിനാൽ തന്നെ ഈ നിയമം ആർക്ക് ഗുണം ചെയ്യും അല്ലെങ്കിൽ ആർക്ക് ദോഷം ചെയ്യുമെന്ന് ഒരു ചോദ്യം നിലനിൽക്കുന്നുണ്ട്. പത്ത് ഫ്രാഞ്ചൈസികളും ഈ പുതിയ നിയമത്തിൽ ആവേശഭരിതരാണ്, കളിയുടെ ഏത് നിമിഷത്തിൽ ഇമ്പാക്ട് പ്ലയറിനെ കളത്തിൽ ഇറക്കുമെന്നതാണ് ഏറ്റവും വലിയ കൺഫ്യൂഷൻ. സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലാണ് ബിസിസിഐ ഈ നിയമം ആദ്യമായി അവതരിപ്പിച്ചത്, അത് വൻ വിജയമായിരുന്നു. അതിനാൽ തന്നെ ഐപിഎൽ 11 vs 11 ആയിരിക്കില്ല, ക്യാപ്റ്റനും പരിശീലകരും ടീമിൽ ഒരു ഇംപാക്ട് പ്ലെയർ ഉണ്ടാകാൻ ആഗ്രഹിക്കുന്നുവെങ്കിൽ അത് 12 vs 12 ആയിരിക്കും.

ടോസിനുശേഷം ടീമുകൾക്ക് പ്ലേയിംഗ് ഇലവനെയും അഞ്ച് പകരക്കാരെയും പേരിടാൻ കഴിയും, എന്നാൽ ടീമുകളുടെ യഥാർത്ഥ തലവേദന ഏറ്റവും ആവശ്യമുള്ള സമയം കണ്ടെത്തി ഇമ്പാക്ട് പ്ലയെരിനെ ഇറക്കുക എന്നുള്ളതാണ്. ഇന്നിംഗ്‌സിന്റെ 14-ാം ഓവർ ആരംഭിക്കുന്നതിന് മുമ്പ് ടീമുകൾക്ക് ഇത് ഉപയോഗിക്കാം.

ഡെത്ത് ഓവറുകളിൽ പന്തെറിയാൻ ബൗളർ അനുയോജ്യനല്ലെന്ന് കുറച്ച് ടീമുകൾ കരുതുന്നുവെങ്കിൽ, ടീമുകൾക്ക് ഇമ്പാക്ട് കളിക്കാരെ പരിചയപ്പെടുത്താം. ഉദാഹരണത്തിന്, ചെന്നൈക്ക് തീക്ഷണയെ കൊണ്ടുവരാൻ കഴിയും (സിഎസ്‌കെ പ്ലേയിംഗ് ഇലവനിൽ മൂന്ന് വിദേശ കളിക്കാരെ മാത്രമേ തിരഞ്ഞെടുത്തിട്ടുള്ളൂ എങ്കിൽ ). അവസാന ഓവറിൽ ഭുവനേശ്വർ അനുയോജ്യനല്ലെന്ന് അവർക്ക് തോന്നുന്നുവെങ്കിൽ SRH നും ഇത് ബാധകമാണ്, അപ്പോൾ അവർക്ക് ഡെത്ത് ഓവറിൽ പന്തെറിയാൻ നടരാജനെ ഉപയോഗിക്കാം .

Read more

ഇന്നിംഗ്‌സിന്റെ അവസാനം ടീമുകൾക്ക് ഏറ്റവും ആവശ്യമുള്ള സമയത്ത് ഫിനിഷറുമാരെ കളത്തിൽ ഇറക്കുമ്പോൾ ആയിരിക്കും ഇതിന്റെ യഥാർത്ഥ ഗുണം അറിയുക. ഉദാഹരണത്തിന്, CSK യ്ക്ക് ഡെവൺ കോൺവേയെ ഓപ്പണറായി കളിക്കാനും തീക്ഷണയെയോ പ്രിട്ടോറിയസിനെയോഇന്നിംഗ്സ് അവസാനം കൊണ്ടുവരാനും കഴിയും, അവർക്ക് ബാറ്റിലും പന്തിലും സംഭാവന ചെയ്യാൻ കഴിയും അതുപോലെ തിരിച്ചും.