ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം അവസാനിക്കുമ്പോൾ ഓസ്ട്രേലിയ ഡ്രൈവിംഗ് സീറ്റിൽ. അഡ്‌ലെയ്ഡിൽ ട്രാവിസ് ഹെഡ്ഡിന്റെ (140) സെഞ്ചുറി കരുത്തിൽ ഒന്നാം ഇന്നിങ്സിൽ 337 റൺസ് എടുത്ത ഓസ്ട്രേലിയ ഇന്ത്യയെ അവരുടെ രണ്ടാം ഇന്നിങ്സിൽ 128 – 5 എന്ന നിലയിലേക്ക് ഒതുക്കിയിരിക്കുകയാണ്. നേരത്തെ ആദ്യ ഇന്നിങ്സിൽ 180 റൺസിന് പുറത്തായ ഇന്ത്യക്ക് എതിരെ പൂർണ ആധിപത്യത്തിൽ കളിക്കുന്ന ഓസ്ട്രേലിയ 157 റൺസിന്റെ ലീഡാണ് സ്വന്തമാക്കിയത്
തലേന്നത്തെ സ്കോറായ 84 – 1 ൽ നിന്ന് ബാറ്റിംഗ് ആരംഭിച്ച ഓസ്ട്രേലിയക്ക് ഇന്ന് തുതുടക്കം തന്നെ മക്സ്വീനിയുടെയും (39 ) സ്റ്റീവ് സ്മിത്ത് 2 എന്നിവരുടെ വിക്കറ്റ് നഷ്ടം ആയെങ്കിലും പിന്നെ ക്രീസിൽ ഉറച്ച ലബുഷെയ്ൻ ഹെഡ് സഖ്യം ഓസ്‌ട്രേലിയയെ കരകയറ്റി. ഇരുവരും ഒരു പഴുതും നൽകാതെ കളിച്ചപ്പോൾ ഓസ്‌ട്രേലിയൻ സ്കോർ ബോർഡ് ഉയർന്നു.
മർനസ് ലബുഷെയ്ൻ 64 റൺസെടുത്തു. ഹെഡ് ആകട്ടെ അപ്പുറത്ത് ബാറ്റിംഗ് പാർട്ണർമാർ മാറി വന്നെങ്കിലും സ്റ്റൈൽ മാറ്റത്തെ കളിച്ചു ഓസ്‌ട്രേലിയക്ക് കൂറ്റൻ സ്കോർ നൽകി. ഇന്ത്യക്ക് വേണ്ടി ജസ്പ്രിത് ബുമ്ര, മുഹമ്മദ് സിറാജ് എന്നിവർ നാല് വിക്കറ്റ് വീതം വീഴ്ത്തി. നേരത്തെ, ഇന്ത്യയുടെ ഒന്നാം ഇന്നിംഗ്‌സ് 180ന് അവസാനിച്ചിരുന്നു. ആറ് വിക്കറ്റ് നേടിയ മിച്ചൽ സ്റ്റാർക്കാണ് ഇന്ത്യയെ തകർത്തത്. 42 റൺസെടുത്ത നിതീഷാണ് ടോപ് സ്‌കോറർ.
ഇന്ത്യയുടെ രണ്ടാം ഇന്നിങ്സിൽ വന്നാൽ എല്ലാവരും ട്രാവിസ് ഹെഡ് ചെയ്തത് പോലെ വേഗത്തിൽ റൺ സ്കോർ ചെയ്യാൻ ശ്രമിച്ചെങ്കിലും ഫലം ഉണ്ടായില്ല. നൈറ്റിൽ ഓസ്‌ട്രേലിയൻ പേസർമാരുടെ ആക്രമണത്തിന് മുന്നിൽ പിടിച്ചുനിൽക്കാൻ സാധിക്കാതെ അവർ വീണു. ജയ്‌സ്വാൾ 24 , രാഹുൽ 7 , കോഹ്‌ലി 11 , രോഹിത് 6 , ഗില് 28 തുടങ്ങിയവരുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായപ്പോൾ നിലവിൽ ക്രീസിൽ നിൽക്കുന്ന പന്തും നിടീഷ് കുമാർ റെഡിയും നാളെ എത്ര നേരം പിടിച്ചുനിൽകും എന്നതിനെ ആശ്രയിച്ചിരിക്കും ഇന്ത്യയുടെ സാധ്യത. ഓസ്‌ട്രേലിക്കായി കമ്മിൻസ്, ബോളണ്ട് എന്നിവർ രണ്ടും സ്റ്റാർക്ക് ഒരു വിക്കറ്റും വീഴ്ത്തി തിളങ്ങി.