എന്തുകൊണ്ടാണ് തന്നെ ബോളിവുഡിലെ പവർ ഹൗസ് എന്ന് വിളിക്കുന്നത് എന്ന് തെളിയിച്ച ആഘോഷം, ഇതൊക്കെയാണ് ആരാധകർ

ഗുജറാത്ത് ടൈറ്റൻസിനെതിരായ (ജിടി) മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ (എംഐ) പ്രോത്സാഹിപ്പിക്കാൻ ബോളിവുഡ് സൂപ്പർതാരം രൺവീർ സിംഗ് ബ്രാബോൺ സ്റ്റേഡിയത്തിൽ ഉണ്ടായിരുന്നു. കളിയുടെ തുടക്കം മുതൽ അവസാനം വരെ മുംബൈ ഇന്ത്യൻസിന്റെ ചിയർ ലീഡർ പോലെ തന്നെയായിരുന്നു രൺവീർ. എന്തുകൊണ്ടാണ് തന്നെ ബോളിവുഡിലെ പവർ ഹൗസ് എന്ന് വിളിക്കുന്നത് എന്ന് അടിവരടയിടുന്ന മികച്ച ആഘോഷമാണ് താരം നടത്തിയത് എന്ന് പറയാം. താൻ ഏറെ ഇഷ്ടപെടുന്ന രോഹിത് ശർമ്മ ഈ വർഷത്തെ ഏറ്റവും മികച്ച പ്രകടനം നടത്തിയപ്പോൾ ഓരോ ഷോട്ടിനും രൺവീർ ആഘോഷം തീർത്തു.

കളി അവസാനഘട്ടത്തിൽ ടൈറ്റൻസിന് അനുകൂലമായി മാറുന്നതായി തോന്നിയപ്പോഴും, രൺവീർ സിംഗ് മുംബൈയ പ്രോത്സാഹിപ്പിക്കുന്ന കാഴ്ചയും മറ്റ് ആരാധകരെ അവരുടെ ടീമിനെ പിന്തുണയ്ക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. അഞ്ച് തവണ ഐപിഎൽ ചാമ്പ്യൻമാർ അവസാന പന്തിലെ ത്രില്ലറിൽ തോൽവി ഉറപ്പിച്ച ഘട്ടത്തിൽ നിന്നും മനോഹരമായി തിരിച്ചുവന്ന രീതി ആരാധകർ അർപ്പിച്ച വിശ്വാസത്തിന് കൊടുത്ത സമ്മാനമായി കരുതാം.

പല മത്സരങ്ങളിലും അവസാന ഓവറിലെ തകർപ്പൻ അടിയിലൂടെ ഗുജറാത്തിനെ വിജയത്തിലെത്തിച്ച മധുര സ്മരണകളുമായി ബാറ്റു ചെയ്ത 3 താരങ്ങളെയാണ് വെള്ളിയാഴ്ച ബ്രാബോൺ സ്റ്റേഡിയത്തിൽ സാസ് കാഴ്ച്ചക്കാരനാക്കിയത്. കൊൽക്കത്തയ്ക്കെതിരായ മത്സരത്തിൽ, പാറ്റ് കമ്മിൻസിനെതിരെ ഒരൊറ്റ ഓവറിൽ 35 റൺസ് വിട്ടുനൽകിയ അതേ സാംസ് ഗുജറാത്തിനെതിരെ അതിമനോഹരമായാണ് 9 പ്രതിരോധിച്ചത്.

എന്തായാലും സീസണിൽ ഇനി പ്രതീക്ഷകൾ ഒന്നും തന്നെ ഇല്ലാത്ത മുംബൈ പല ടീമുകളുടെയും അത്താഴം മുടക്കാൻ ഉറപ്പിച്ച് തന്നെയാണ് ഇനിയുള്ള മത്സരങ്ങൾക്ക് ഇറങ്ങുക എന്നുറപ്പാണ്.

ട്വിറ്റര് ലോകത്തെ ഇന്നലത്തെ സൂപ്പർ സ്റ്റാർ രൺവീർ സിങ് ആണെന്ന് ഒരു സംശയവും ഇല്ലാതെ തന്നെ പറയാം.