സീരിസിലെ ഏറ്റവും വലിയ മണ്ടത്തരം, ടീമിന് യാതൊരു വിധത്തിലും ഉപകാരം ഉണ്ടാവാന്‍ പോവുന്നില്ല

അനുമോള്‍ അനു

സീരിസിലെ ഏറ്റവും വലിയ മണ്ടത്തരമാണ് സക്‌സസ് ഫുള്‍ ഐപിഎല്‍ സീസണ്‍ ലീഡ് ചെയ്ത ഹാര്‍ദ്ദിക് പാണ്ഡ്യയേയും ഏറെ എക്‌സ്പീരിയന്‍സ് ഉള്ള ദിനേശ് കാര്‍ത്തിക്കിനേയും ശ്രേയസ് അയ്യരേയും മാറ്റി നിര്‍ത്തി റിഷഭ് പന്തിനെ ക്യാപ്റ്റന്‍സി ഏല്‍പ്പിച്ചത്.

കഴിഞ്ഞ ഐപിഎല്‍ സീസണില്‍ തന്നെ ഒരുപാട് സില്ലി മിസ്റ്റേക്കുകളും വളരെ അപക്വമായ പെരുമാറ്റവും കൊണ്ട് പഴി കേള്‍ക്കേണ്ടി വന്നവനാണ് റിഷഭ് പന്ത്.

എന്തൊക്കെ പറഞ്ഞാലും സീനിയര്‍ താരങ്ങളുടെ അഭിപ്രായം തേടാനും ടീം കെമിസ്ട്രി നിലനിര്‍ത്താനും ഒരു ക്യാപ്റ്റന്‍ എന്ന നിലയില്‍ പന്ത് തികഞ്ഞ പരാജയമാണ്.

എന്ത് പൊളിറ്റിക്‌സിന്റെ ഭാഗമായി ക്യാപ്റ്റന്‍ ആക്കപ്പെട്ടതാണെങ്കിലും ടീമിന് യാതൊരു വിധത്തിലും ഉപകാരം ഉണ്ടാവാന്‍ പോവുന്നില്ല.

കടപ്പാട്: ക്രിക്കറ്റ് കാര്‍ണിവല്‍ 24 × 7