പന്ത് നല്ല രീതിയിലാണ് ടീമിനെ നയിച്ചത്, വിമർശിക്കേണ്ടവർ വിമർശിക്കട്ടെ; പിന്തുണയുമായി സ്മിത്ത്

തുടർച്ചയായ 13 ജയിച്ച് റെക്കോർഡ് ഇടാനുള്ള ഇന്ത്യൻ മോഹങ്ങൾക്ക് ആഫ്രിക്കൻ തിരിച്ചടി. കൂറ്റൻ സ്കോർ പിറന്ന മത്സരത്തിൽ ഇന്ത്യൻ ബൗളറുമാർ കളി മറന്നപ്പോൾ ആവേശ ജയം സ്വന്തമാക്കി ആഫ്രിക്ക. ഐ.പി.എലിൽ അവസാനിപ്പിച്ചത് എവിടെയോ അവിടെ നിന്നും തുടങ്ങിയ ഡേവിഡ് മില്ലറിന്റെ മികവിലാണ് സൗത്ത് ആഫ്രിക്ക ജയിച്ചത്.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തില്‍ സന്ദര്‍ശകര്‍ക്ക് 212 റണ്‍സിന്റെ വിജയലക്ഷ്യം മുനോട്ടുവെച്ചപ്പോൾ അതെ നാണയത്തിൽ തിരിച്ചടിച്ച ആഫ്രിക്ക 7 വിക്കറ്റിന്റെ ജയം സ്വന്തം ആക്കുക ആയിരുന്നു . നിശ്ചിത ഓവറില്‍ നാല് വിക്കറ്റ് നഷ്ടത്തിലാണ് ഇന്ത്യ 211 റണ്‍സ് അടിച്ചെടുത്തത്. അര്‍ദ്ധ സെഞ്ച്വറി നേടിയ ഓപ്പണര്‍ ഇഷാന്‍ കിഷനാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍.

തോൽ‌വിയിൽ ഏറ്റവും കൂടുതൽ വിമർശനം നേരിടുന്നത് നായകൻ ഋഷഭ് പന്താണ്. ബൗളറുമാരെ പന്ത് ഉപയോഗിച്ച രീതിക്കാണ് വിമർശനം കേൾക്കുന്നത്. ഇപ്പോൾ ഇതാ താരത്തെക്കുറിച്ച് പറയുകയാണ് ദക്ഷിണാഫ്രിക്കൻ മുൻ നായകൻ സ്മിത്ത്.

“തോൽക്കുമ്പോൾ നിങ്ങൾ എപ്പോഴും ക്യാപ്റ്റനെ വിമർശിക്കും. അവനെ മാത്രമേ വിമർശിക്കു. ഡെൽഹി ക്യാപിറ്റൽസിനായുള്ള അവസാന മത്സരത്തിൽ അദ്ദേഹം എടുത്ത ചില തീരുമാനങ്ങളിൽ പിഴവുപറ്റി. എന്നാൽ ഇന്ന് രാത്രി, അവൻ നന്നായി ചെയ്തു എന്ന് ഞാൻ കരുതുന്നു. അവൻ ശരിയായ സമയത്ത് ശരിയായ ബൗളറുമാരെ കൊണ്ടുവന്നു.”

“ സമ്മർദ്ദത്തിലായപ്പോൾ, അദ്ദേഹം ഹർഷൽ പട്ടേലിന്റെയും ഭുവിയുടെയും (ഭുവനേശ്വര് കുമാർ) അടുത്തേക്ക് പോയി. മൊത്തത്തിൽ, അവൻ ഒരുപാട് ശരിയായ തീരുമാനങ്ങൾ എടുത്തു. ചില സമയങ്ങളിൽ, നിങ്ങളുടെ ബൗളർമാർ കൃത്യമായി ഡെലിവർ ചെയ്യാതിരുന്നാൽ നിങ്ങൾക്ക് എന്ത് ചെയ്യാൻ സാധിക്കും. പക്ഷേ, ‘ഞാൻ ശരിയായ സമയത്ത് ശരിയായ തീരുമാനങ്ങൾ എടുത്തു’ എന്ന് അയാൾക്ക് പറയാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ഇന്ന് വൈകുന്നേരം ഔട്ടിംഗിന് ശേഷം അദ്ദേഹത്തിന് കുറച്ച് ആത്മവിശ്വാസം ലഭിക്കുമെന്ന് ഞാൻ കരുതുന്നു.

പരമ്പരയിലേ രണ്ടാമത്തെ മത്സരം ഞായറാഴ്ച നടക്കും.