2020-21 ബോർഡർ-ഗവാസ്‌കർ ട്രോഫിയിൽ ഇന്ത്യ ഓസ്‌ട്രേലിയയെ 2-1 ന് തോൽപ്പിച്ചതിന് ശേഷം കുറച്ചുകാലം ഇന്ത്യയുടെ പോസ്റ്റർ ബോയ് ആയിരുന്നു ഋഷഭ് പന്ത്. പരമ്പരയിലുടനീളം നിർണായകമായ ചില ഇന്നിങ്‌സുകൾ അദ്ദേഹം കളിച്ചു. പ്രത്യേകിച്ച് ഗാബയിലെ 5-ാം ദിവസം 89* റൺസ് അദ്ദേഹത്തെ റെഡ്-ബോൾ ക്രിക്കറ്റിലെ അടുത്ത സൂപ്പർ താരം എന്ന ലേബൽ നൽകി. എന്നിരുന്നാലും, 2022 ഡിസംബറിലെ വാഹനാപകടത്തെത്തുടർന്ന് ഗുരുതരമായി പരിക്കേറ്റ പന്ത് പിന്നെ ടെസ്റ്റ് ക്രിക്കറ്റ് കളിച്ചില്ല.
ബംഗ്ലാദേശിനെതിരായ വരാനിരിക്കുന്ന രണ്ട് മത്സര ടെസ്റ്റ് പരമ്പരയിൽ അദ്ദേഹം ടെസ്റ്റിലേക്ക് തിരിച്ചെത്തുമെന്ന് പ്രതീക്ഷിക്കുന്നു. എന്നാൽ പ്ലെയിംഗ് ഇലവനിൽ സ്ഥാനം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ധ്രുവ് ജുറൽ മികച്ച പ്രകടനം കാഴ്ചവെച്ച സാഹചര്യത്തിൽ ആരായിരിക്കും ഇന്ത്യയുടെ കീപ്പർ എന്ന കാര്യത്തിൽ തീരുമാനം കടുപ്പം എറിയതായിരിക്കും.
എന്നിരുന്നാലും, മുൻ ക്രിക്കറ്റ് താരം മാത്യു ഹെയ്ഡൻ പന്തിനെ ഇപ്പോൾ പുകഴ്ത്തി വന്നിരിക്കുകയാണ്. ഓസ്‌ട്രേലിയയ്‌ക്കെതിരായ വരാനിരിക്കുന്ന അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ ധാരാളം റൺസ് സ്‌കോർ ചെയ്യാൻ പന്തിന് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ഇന്ത്യ കഴിഞ്ഞ തവണ ഓസ്‌ട്രേലിയയെ തോൽപ്പിച്ചപ്പോൾ പന്തിന് എന്ത് ചെയ്യാൻ സാധിക്കുമെന്ന് ബോധ്യപ്പെട്ടത് ആണെന്നും അദ്ദേഹം ഓർമിപ്പിച്ചു. നവംബർ 22 ന് ആരംഭിക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യയുടെ തന്ത്രങ്ങൾ കാണാൻ തനിക്ക് താൽപ്പര്യമുണ്ടെന്നും ഹെയ്ഡൻ കൂട്ടിച്ചേർത്തു.
“റിഷഭ് പന്തിനെപ്പോലുള്ളവർക്ക് മസിൽ മെമ്മറിയും വിജയത്തിനായുള്ള ദാഹവും ഉണ്ട്. കഴിഞ്ഞ തവണ അദ്ദേഹം അവിടെ കളിച്ചു, ഓസ്‌ട്രേലിയൻ ആരാധകരും അദ്ദേഹത്തെ സ്നേഹിച്ചു, അവനായിരുന്നു ഇന്ത്യയുടെ ഏറ്റവും പ്രധാന താരം” ബുധനാഴ്ച ‘സിയറ്റ് ക്രിക്കറ്റ് റേറ്റിംഗ് അവാർഡ്’ വേളയിൽ ഹെയ്ഡൻ മാധ്യമങ്ങളോട് പറഞ്ഞു.
Read more
“ആവേശകരമായ ഒരു പരമ്പര ആയിരിക്കും വരാനിരിക്കുന്നത്. ബാറ്റിംഗ് വീക്ഷണകോണിൽ നിന്ന്, ഓസ്‌ട്രേലിയൻ സാഹചര്യങ്ങളെ നേരിടാൻ ഇന്ത്യയുടെ പക്കൽ ഉള്ള തന്ത്രങ്ങളെ കാണാൻ ഞാൻ ആവേശത്തിലാണ്, ”ഓസ്‌ട്രേലിയൻ കൂട്ടിച്ചേർത്തു.