ആ ഇന്ത്യൻ പ്രീമിയർ ലീഗ് ടീം എവിടെയും എത്താൻ പോകുന്നില്ല, സീസണിന് മുമ്പ് വമ്പൻ പ്രവചനവുമായി ആകാശ് ചോപ്ര

ഐപിഎൽ 2024 ലെ സൺറൈസേഴ്സ് ഹൈദരാബാദിൻ്റെ (എസ്ആർഎച്ച്) ഫോമിൽ തനിക്ക് ആശങ്ക ഉണ്ടെന്ന് പറയുകയാണ് ആകാശ് ചോപ്ര. മുൻ ഇന്ത്യൻ പ്രീമിയർ ലീഗ് ചാമ്പ്യന്മാർ പാറ്റ് കമ്മിൻസിൻ്റെ നേതൃത്വത്തിലാണ് ടീം ഇത്തവണ ഇറങ്ങുന്നത്. അതേസമയം മാനേജ്മെന്റ് താരങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുപകരം ടീമിനെ നശിപ്പിച്ചതായി ചോപ്ര അഭിപ്രായപ്പെടുന്നു. കഴിഞ്ഞ നാളുകളിൽ അവർക്ക് സംഭവിച്ച വീഴ്ചകൾ തന്നെയാണ് ഈ സീസണിലും ആവർത്തിക്കപ്പെടാൻ പോകുന്നത് എന്ന അഭിപ്രായമാണ് പറഞ്ഞിരിക്കുന്നത്.

“അവരുടെ ദൗർബല്യം പ്രകടമായി നമുക്ക് കാണാൻ പറ്റും. അവർക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല എനിക്ക് തോന്നുന്നു. കഴിഞ്ഞ തവണയും ടീം മികച്ചതായിരുന്നു, പക്ഷേ എന്തുകൊണ്ട് അവർ മികച്ച പ്രകടനം കാഴ്‌ചവെച്ചില്ല? ഹാരി ബ്രൂക്കിനെ ശ്രദ്ധിക്കാൻ ശ്രമിക്കുന്നതിനിടെ നിങ്ങൾ മായങ്ക് അഗർവാളിനെ നശിപ്പിച്ചു.

“ഉംറാൻ മാലിക്കിനെ അവർ ശരിക്കും ഉപയോഗിച്ചിട്ടില്ല. പവർപ്ലേയിൽ നല്ല രീതിയിൽ പന്തെറിയാത്ത അവനെ നിങ്ങൾ അവിടെ ഉപയോഗിച്ചു. അപ്പോൾ നിങ്ങൾ അവനെ നല്ല രീതിയിൽ ഉപയോഗിച്ചില്ല. അവർ കളിക്കാരെ ഉണ്ടാക്കുകയല്ല, നശിപ്പിക്കുകയായിരുന്നു,” മുൻ ഇന്ത്യ ഒരു യൂട്യൂബ് ചാനലിൽ പറയുന്നു.

ഈ സീസണിൽ ഹൈദരാബാദ് എങ്ങും എത്താൻ പോകില്ല എന്ന അഭിപ്രായം ആകാശ് ചോപ്ര പറയുമ്പോൾ ആരാധകർ അതിനോട് യോജിക്കുന്നു.