ശിഖർ ധവാൻ എന്ന നായകൻ വട്ടപൂജ്യമാണ് എന്ന് കാണിക്കാൻ ആ തീരുമാനം നോക്കിയാൽ മതി, അപ്പോൾ അയാൾ അങ്ങനെ ചെയ്തിരുന്നെങ്കിൽ ഇന്ന് രണ്ട് പോയിന്റുകൾ പഞ്ചാബിന്റെ കൈയിൽ ഇരിക്കുമായിരുന്നു

വരുൺ ചക്രവർത്തി, ഈ സീസണിലേ മികച്ച സ്പിൻ ബൗളർ എന്ന ഖ്യാതി നേടി മുന്നേറുന്ന ബൗളർ ഹൈദരാബാദിനെതിരേ കഴിഞ്ഞ ദിവസം 9 റൺസ് പ്രതിരോധിക്കുന്നത് നമ്മൾ കണ്ടതാണ്. 28 റൺസ് പോലും ലാസ്റ്റ് ഓവറിൽ സെയ്ഫ് അല്ലാത്ത സാഹചര്യത്തിൽ വരുൺ ചക്രവർത്തിയുടെ മികവ് സമ്മതിക്കേണ്ടിവരും.

ടൂർണമെന്റിൽ ഇപ്പോൾ ഏറ്റവുമധികം വിക്കറ്റ് വീഴ്ത്തിയ സ്പിൻ ഡിപ്പാർട്ട്മെന്റ് കോൽക്കത്തയുടെയാണ് .
നിധീഷ് റാണ ആദ്യത്തെ പതർച്ച ക്കു ശേഷം മികച്ചരീതിയിൽ ടീമിനേ നയിച്ചുകൊണ്ട് മുന്നേറുന്ന കാഴ്ച മറ്റുള്ള ടീമുകളിൽ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട്. ആന്ദ്രേ റസലിന്റെ ബാറ്റിങ് ഫോമിലുള്ള മടങ്ങിവരവ്
കൊൽക്കത്തയെ വരും ദിവസങ്ങളിൽ ശക്തരാക്കും. ഇത്രമാത്രം ബൗളിംഗ് വൈവിധ്യമുള്ള ടീം വേറെയില്ല അവരുടെ പേസ് ബൗളർമാരും ഫോമിൽ എത്തിയാൽ കളിമാറും.

ഇന്നലെ അവസാന ഓവറിൽ അവർ റൺവഴങ്ങുന്നതിൽ ധാരാളിത്തം കാട്ടിയില്ലായിരുന്നെങ്കിൽ 160 ന് അപ്പുറം പഞ്ചാബ് കിംഗ്സ് കടക്കില്ലായിരുന്നു. മികച്ച ബാറ്റിംഗ് നിരയുള്ള പഞ്ചാബിനെ ഈ റൺസിൽ തളക്കാൻ കഴിഞ്ഞു എന്നതുപോലും വലിയ കാര്യമാണ്. പഞ്ചാബ് ടീമിലേക്കുവന്നാൽ ശിഖർ ധവാൻ എന്ന കളിക്കാരൻ മോശമല്ല പക്ഷേ ശിഖർ ധവാൻ എന്ന ക്യാപ്റ്റൻ വട്ടപ്പൂജ്യമെന്നു പറയേണ്ടി വരും. ഇന്നലെ തൻ്റെ ബൗളേഴ്സിനേ വേണ്ടവിധം ഉപയോഗിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ 180 റൺസ് പ്രതിരോധിക്കുന്നതിൽ പഞ്ചാബ്വി ജയിക്കുമായിരുന്നു. അങ്ങനെയെങ്കിൽ പത്തൊൻപതാം ഓവറിലെ ട്രാജഡി ഒഴിവാക്കാമായിരുന്നു.

ഇന്നിംഗ്സിലെ ആദ്യ ഓവറുകളിൽ 4 റൺസ് മാത്രം വഴങ്ങി ഒരു വിക്കറ്റ് വീഴ്ത്തിയ ബ്രാർ എന്ന ബൗളറെ ധവാൻ മറന്നു. പത്തോവറിനുശേഷം നിധീഷ് റാണ രാഹുൽ ചഹാറിനെതിരേ റൺസ് കണ്ടെത്താൻ വിഷമിക്കുന്ന സമയത്ത് ലിവിങ്സ്റ്റൺ എന്ന പാർടൈംബൗളറെ മറുവശത്ത് ഇട്ടുകൊടുത്തു പിന്നീട് ഫിഫ്റ്റി തികയ്ക്കും വരെ റാണ തിരിഞ്ഞു നോക്കിയില്ല. നല്ല രീതിയിൽ എറിഞ്ഞ ബ്രാറിനെ മറുവശത്തു കൊണ്ടുവന്നിരുന്നെങ്കിൽ ഒരുപക്ഷേ സ്കോറിങ് നിയന്ത്രിക്കാൻ കഴിയുമായിരുന്നു. രാഹുൽ ചഹറിനെതിരേ റൺസ് കണ്ടെത്താൻ കഴിയാതെയാണ് റാണയും അയ്യരും ഔട്ടായത് ശ്രദ്ധിക്കുക. രണ്ടുവശത്തും സമ്മർദ്ദം ചെലുത്തിയിരുന്നെങ്കിൽ അനായാസം റൺസ് കണ്ടെത്താൻ കൊൽക്കത്ത ക്യാപ്റ്റന് കഴിയുമായിരുന്നില്ല.

അതിലൂടെ ലാസ്റ്റ് ഓവറുകളിൽ ആവശ്യമായ റൺസ് സേവ് ചെയ്യാൻ കഴിയുമായിരുന്നു.ഒരുപക്ഷേ റാണയുടെ ഔട്ട് പോലും സംഭവിക്കുമായിരുന്നു. ആദ്യം ഋഷി ധവാനും മികച്ച ബൗളിംഗ് നടത്തിയിരുന്നു. മധ്യ ഓവറുകളിൽ ഒന്നുകൂടി പരീക്ഷിക്കാമായിരുന്നു. ബൗളിംഗ് വിവിധ ഓപ്ഷനുള്ളപ്പോൾ ആദ്യ ഓവറിൽ പരാജയപ്പെട്ട ലിവിംഗ്സ്റ്റണ് വീണ്ടും ഓവർ കൊടുത്തു തല്ലു വാങ്ങി കളിയുടെ ഗതി എതിർ ടീമിന് അനുകൂലമാക്കി ശിഖർ ധവാൻ എന്ന പഞ്ചാബ് ക്യാപ്റ്റൻ അല്ലെങ്കിൽ പല ടീമിൻ്റെയും ഹൃദയമിടിപ്പ് ഉയർത്തി പോയൻ്റ് ടേബിളിൽ മൂന്നാം സ്ഥാനത്തേക്ക് പഞ്ചാബ് കിംഗ്സ് എത്തുമായിരുന്നു.

ഒരുപക്ഷേ ഇന്നലെ സം കറൺ ക്യാപ്റ്റനായിരുന്നെങ്കിൽ മുമ്പുള്ള ഓവറിൽ റൺസ് വഴങ്ങിയതിനാൽ പത്തൊൻപതാം ഓവറിൽ മറ്റൊരു ബൗളിങ് ഓപ്ഷൻ ഉപയോഗിച്ചെന്നു വരാം ഇരുപതാം ഓവറിൽ അർഷ്ദീപ് സിങിൻ്റെ 6 റൺസ് പ്രതിരോധിക്കാൻ നടത്തിയ ചെറുത്തുനിൽപ്പു നമ്മൾ കണ്ടു. അതും റിങ്കുസിങ് ആന്ധ്രേറസൽ മാർക്കെതിരേ ലാസ്റ്റ് ബോൾ വരെ പിടിച്ചു നിന്നു. 10 റൺസ് എങ്കിലും ലാസ്റ്റ് ഓവറിൽ ബാക്കി ഉണ്ടായിരുന്നെങ്കിൽ എന്ന് പഞ്ചാബ് ആരാധകർ ആഗ്രഹിച്ചു പോയി ഇവിടെയാണ് പഞ്ചാബ് കിംഗ്സ് ക്യാപ്റ്റൻ ശിഖർ ധവാൻ്റെ ഇന്നലത്തെ മണ്ടൻതീരുമാനങ്ങൾ തിരിച്ചറിയുന്നത്.

എഴുത്ത് : Murali Melettu

കടപ്പാട് : മലയാളി ക്രിക്കറ്റ് സോൺ