ലഗേജ് കാണാതെ വലഞ്ഞ് താക്കൂർ, എയർ ഇന്ത്യയെ ശരിക്കും എയറിൽ കയറ്റി താരം; ഇതിഹാസ താരം ഇടപെട്ടാൽ രക്ഷപെട്ടു.. വിവാദ സംഭവം

കിറ്റ്ബാഗ് കൃത്യസമയത്ത് മുംബൈയിൽ എത്താത്തതിനെ തുടർന്ന് ഇന്ത്യൻ ഓൾറൗണ്ടർ ശാർദുൽ താക്കൂർ എയർ ഇന്ത്യയോട് ഉള്ള തന്റെ ദേഷ്യം ട്വീറ്റിന്റെ രൂപത്തിൽ പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മത്സരത്തിന് ശേഷം 30-കാരൻ, ദേശീയ തലസ്ഥാനത്ത് നിന്ന് തന്റെ വിമാനത്തിൽ കയറി, കൃത്യസമയത്ത് ജന്മനാടായ മുംബൈയിലെത്തി, തന്റെ ലഗേജ് ഇതുവരെ എത്തിയിട്ടില്ലെന്ന് മനസ്സിലാക്കി.

അദ്ദേഹം എയർ ഇന്ത്യയെ പെട്ടെന്ന് ടാഗ് ചെയ്യുകയും ട്വിറ്ററിൽ അവരെ അറിയിക്കുകയും ചെയ്തു, ഇത് ആദ്യമായല്ല താൻ ഇത്തരമൊരു പ്രശ്നം നേരിടുന്നതെന്നും കൂട്ടിച്ചേർത്തു. “എയർ ഇന്ത്യ, ലഗേജ് ബെൽറ്റിൽ എന്നെ സഹായിക്കാൻ ആരെയെങ്കിലും അയക്കാമോ? ഇതാദ്യമായല്ല എന്റെ കിറ്റ് ബാഗുകൾ സമയത്ത് എത്താത്തത് ,ലൊക്കേഷനിൽ ഒരു സ്റ്റാഫും ഇല !!” അദ്ദേഹം ട്വീറ്റ് ചെയ്തു. മറ്റൊരു ട്വീറ്റിൽ, താൻ മുംബൈ വിമാനത്താവളത്തിന്റെ ടെർമിനൽ 2 ൽ ഉണ്ടെന്ന് അദ്ദേഹം സൂചിപ്പിച്ചു.

ലോകകപ്പ് ടീമിലിടം കിട്ടാത്തിൽ വളരെയധികം വിഷമിച്ചിരുന്ന താക്കൂർ തിരിച്ചുവരുമെന്നും സ്ഥിരതയോടെ കളിക്കാൻ ശ്രമിക്കുമെന്നും പറഞ്ഞിരുന്നു. എന്തായാലും ഹർഭജൻ സിങ് ഇടപെട്ടത് കാരണം സ്‌പൈസ് ജെറ്റ് വിമാനകമ്പനിയിലെ സ്റ്റാഫ് സഹായിച്ച് ലഗേജ് തിരികെ കിട്ടിയ സന്തോഷം ട്വിറ്ററിൽ താക്കൂർ രേഖപ്പെടുത്തി.