താക്കൂറിനെ തൂക്കിയെടുത്തിട്ട് പുറത്തുകയണം, പകരം ഈ മൂന്ന് താരങ്ങളെ പരീക്ഷിക്കണം; ആരാധകർ പറയുന്നത് ഇങ്ങനെ

വെള്ളിയാഴ്ച മൊഹാലിയിലെ പിസിഎ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടന്ന ആദ്യ ഏകദിനത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യ അഞ്ച് വിക്കറ്റിന് വിജയിച്ചപ്പോൾ ഷാർദുൽ താക്കൂറിന്റെ പ്രകടനം മാത്രമാണ് ഇന്ത്യയെ നിരാശപെടുത്തിയത്. ആദ്യം പന്തെറിഞ്ഞ ഇന്ത്യ ഓസ്‌ട്രേലിയയെ 50 ഓവറിൽ 276 റൺസിന് പുറത്താക്കി. മുഹമ്മദ് ഷമി, തന്റെ കരിയറിലെ ഏറ്റവും മികച്ച 5/51 പ്രകടനം നടത്തിയപ്പോൾ താക്കൂർ ഒഴികെ മറ്റ് ബോളറുമാരും മികച്ച പ്രകടനം തന്നെയാണ് നടത്തിയത് എന്നത് എടുത്ത് പറയേണ്ട കാര്യം തന്നെയാണ്.

ഇന്ത്യൻ ബൗളർമാർ എല്ലാം കിട്ടിയ അവസരം നന്നായി ഉപയോഗിച്ചപ്പോൾ ശാർദുൽ താക്കൂർ തീർത്തും നിരാശപ്പെടുത്തി. അഞ്ച് ബൗളിംഗ് ഓപ്ഷനുകൾ മാത്രമുള്ള ഇന്ത്യ കളിയിലേക്ക് കടന്നപ്പോൾ, താക്കൂറിന് പത്ത് ഓവറിന്റെ ക്വാട്ട പൂർത്തിയാക്കേണ്ടിവന്നു, അതിൽ പേസർ 7.8 എന്ന എക്കോണമി റേറ്റിൽ 78 റൺസ് വഴങ്ങി.

താക്കൂർ വിക്കറ്റ് വീഴ്ത്താതെ അത്ര മോശം പ്രകടനം നടത്തിയപ്പോൾ താരത്തെ വരാനിരിക്കുന്ന മത്സരങ്ങളിൽ കളിപ്പിക്കരുതെന്നും ലോകകപ്പിൽ നിന്നും ഒഴിവാക്കണം എന്നും ആരാധകർ പറയുന്നുണ്ട്. താരം ടീമിന് ബാധ്യത ആണെന്ന് പറയുന്നവർ പകരം ടീം നോക്കേണ്ട മൂന്ന് താരങ്ങളെക്കുറിച്ചും പറയുന്നുണ്ട്.

പ്രസീദ് കൃഷ്ണ- സീമും എക്സ്ട്രാ ബൗൺസും പ്രസീദ് കൃഷ്ണയുടെ ആയുധമാണ്. അങ്ങനെ ഒരു ബോളർ ടീമിൽ വന്നാൽ അത് ഗുണം ചെയ്യുമെന്നും ആരാധകർ പറയുന്നു. കുറച്ച് വര്ഷങ്ങളായി താരം ടീമിന്റെ ഭാഗമല്ല . എങ്കിലും പരിക്ക് മാറി വന താരത്തെ പരിഗണിക്കണം എന്ന ആവശ്യം ശക്തമാണ്.

അർഷ്ദീപ് സിംഗ്- സഹീർ ഖാന്റെയും ആശിഷ് നെഹ്റയുടെയും വിരമിക്കലിന് ശേഷം യഥാർത്ഥ ഇടംകൈയ്യൻ പേസർമാരുടെ ക്ഷാമമാണ് ഇന്ത്യക്ക് നേരിടേണ്ടി വന്നത്. എന്നിരുന്നാലും, ഐപിഎല്ലിന് നന്ദി, അവർ അർഷ്ദീപ് സിംഗിൽ ഒരു രത്നം കണ്ടെത്തി. പഞ്ചാബ് കിംഗ്സ് ഐപിഎളിൽ മികച്ച പ്രകടനമാണ് നടത്തിയത്. അതിനുശേഷം അദ്ദേഹം ഇന്ത്യൻ ടി20 ടീമിൽ സ്ഥിരം അംഗമായി. 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിന്റെ ഭാഗമായി 24കാരൻ ഓസ്‌ട്രേലിയയിലേക്ക് പോയിരുന്നു. നിലവിൽ ഏഷ്യൻ ഗെയിംസ് ടീമിന്റെ ഭാഗമായ താരത്തെ പരിഗണിക്കണം എന്നും ആരാധകർ പറയുന്നുണ്ട്

ഉമ്രാൻ മാലിക്- വേഗതയുടെ പര്യായമായ താരത്തെ ഇന്ത്യൻ ടീമിലേക്ക് പരിഗണിക്കണം എന്നും അവസരം നൽകണം എന്നും ആവശ്യം ശക്തമാണ്.