ധവാന്റെ പകരക്കാരായി സഞ്ജു ഉള്‍പ്പെടെയുളളവര്‍

ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പരയ്ക്കിടെ പരിക്കേറ്റതിനെ തുടര്‍ന്ന് ന്യൂസിലാന്‍ഡിനെതിരെ ട്വന്റി20 പരമ്പരയില്‍ നിന്ന് ശിഖര്‍ ധവാനെ ഒഴിവാക്കി. പകരം താരത്തെ ന്യൂസിലന്‍ഡിലുളള ഇന്ത്യ എ ടീമില്‍ നിന്നും തിരഞ്ഞെടുക്കും. മലയാളി താരം സഞ്ജു സാംസണ്‍ ഉള്‍പ്പെടെയുളളവരെയാണ് ടീം ഇന്ത്യയിലേക്ക് പരിഗണിയ്ക്കുന്നത്.

നേരത്തെ ശ്രീലങ്കയ്‌ക്കെതിരായ മൂന്നാം ടി20യില്‍ സഞ്ജു സാംസണെ പ്ലെയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയിരുന്നു. മത്സരത്തില്‍ ആദ്യ പന്തില്‍ തന്നെ സിക്‌സ് നേടി അമ്പരപ്പിച്ച സഞ്ജിവിന് പക്ഷെ രണ്ടാം പന്തില്‍ പുറത്താകാനായിരുന്നു വിധി. എന്നാല്‍ മത്സരത്തില്‍ മികച്ച കീപ്പിംഗ് പ്രകടനമാണ് സഞ്ജു കാഴ്ച്ചവെച്ചത്.

അതെസമയം ധവാന് പകരം ടീമിലേക്ക് എത്തുന്നത് ആരെന്ന സൂചന പോലും ബിസിസിഐ പുറത്ത് വിട്ടിട്ടില്ല.

ബംഗളൂരുവില്‍ ഫീല്‍ഡിങ്ങിന് ഇടയിലാണഅ ധവാന് തോളിന് വീണ്ടും പരിക്കേറ്റത്. ആരോണ്‍ ഫിഞ്ചിന്റെ കവറിലേക്കുള്ള ഷോട്ട് തടയാന്‍ ചെയ്ത ഡൈവാണ് ധവാനെ ഇപ്പോള്‍ വലയ്ക്കുന്നത്. പരിക്കില്‍ നിന്നും തിരിച്ചു വന്ന് കളിച്ച മൂന്ന് കളിയിലും മൂന്ന് അര്‍ധ ശതകം നേടി ധവാന്‍ തന്റെ ഫോം വ്യക്തമാക്കിയിരുന്നു. അതിനിടയിലാണ് വീണ്ടും പരിക്ക് വില്ലനായി എത്തുന്നത്.