കുന്നോളം പ്രതീക്ഷകളുമായി ഏകദിന ലോക കപ്പിനിറങ്ങുന്ന ഇന്ത്യന്‍ ടീമിന് തുടക്കത്തിലെ തിരിച്ചടി. ഇന്ത്യന്‍ ഓപ്പണര്‍ ശിഖര്‍ ധവാന് പരിശീലനത്തിനിടെ പരിക്കേറ്റു. നെറ്റ്സില്‍ ബാറ്റ് ചെയ്യുന്നതിനിടെ പന്ത് ഹെല്‍മറ്റില്‍ പതിക്കുകയായിരുന്നു.
ചുണ്ടിനും താടിയെല്ലിനും ഇടയിലായാണ് പന്ത് തട്ടിയത്. ഉടന്‍ തന്നെ ടീം ഫിസിയോ പാട്രിക് ഫറാട്ട് ധവാന് അടുത്തെത്തി പരിശോധിച്ചു. പരിശീലനം അവസാനിപ്പിച്ച് ധവാന് ഡ്രസ്സിംഗ് റൂമിലേക്ക് മടങ്ങുകയും ചെയ്തു. ധവാന്റെ പരിക്കിനെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തു വന്നിട്ടില്ല.
ഇന്ത്യ ഇന്ന് സന്നാഹ മത്സരത്തില്‍ ന്യൂസിലന്‍ഡിനെ നേരിടുന്നുണ്ട്. മത്സരത്തില്‍ ധവാന് കളിക്കുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല.
Read more
ലോക കപ്പിന് മുമ്പ് രണ്ട് സന്നാഹമത്സരങ്ങളാണ് ഇന്ത്യ കളിക്കുന്നത്. മെയ് 30നാണ് ലോക കപ്പ് ആരംഭിക്കുന്നത്. ജൂണ്‍ നാലിന് ദക്ഷിണാഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ ആദ്യമത്സരം.