ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഐസിസി ഏകദിന ലോകകപ്പിനുള്ള ടീമിനെ ബംഗ്ലാദേശ് ഇന്നലെ പ്രഖ്യാപിച്ചു. ചില ശ്രദ്ധേയമായ മാറ്റങ്ങൾ ടീമിൽ വന്നതിനാൽ തന്നെ ആരാധകർ ടീം കോമ്പിനേഷൻ കണ്ടതോടെ ഞെട്ടി നിൽക്കുകയാണ്. പരിചയസമ്പന്നനായ ഷാക്കിബ് അൽ ഹസൻ നയിക്കുന്ന ടീമിൽ, പ്രതിഭയും അനുഭവപരിചയവും ഉള്ള താരങ്ങൾ ഇടം പിടിച്ചിട്ടുണ്ട്.
എന്നിരുന്നാലും, ടീം പ്രഖ്യാപനത്തിന് ശേഷം ഏറ്ററ്വും കൂടുതൽ ചർച്ച ആയത് ബംഗ്ലാദേശിന്റെ സ്റ്റാർ ഓപ്പണർ തമീം ഇഖ്ബാലിന്റെ അഭാവമാണ്. തകർപ്പൻ ബാറ്റിംഗിന് പേരുകേട്ട തമീം ഫിറ്റ്‌നസ് പ്രശ്‌നങ്ങൾ കാരണം ടൂർണമെന്റിൽ നിന്ന് വിട്ടുനിൽക്കും. താരത്തിന്റെ അഭാവം ബംഗ്ലാദേശ് ടീമിന് കാര്യമായ തിരിച്ചടിയാകുമെന്നതിൽ സംശയമില്ല, കാരണം വർഷങ്ങളായി തമീം ടോപ് ഓർഡറിൽ നടത്തിയിരുന്നത് മികച്ച പ്രകടനമാണ്. അടുത്തിടെ ന്യൂസിലൻഡ് പരമ്പരയിൽ തിരിച്ചെത്തിയ മഹമ്മദുല്ല ലോകകപ്പ് ടീമിൽ ഇടം നേടിയെന്നതും ശ്രദ്ധിക്കേണ്ട കാര്യമാണ്.
ബംഗ്ലാദേശ് ക്രിക്കറ്റിൽ പടലപ്പിണക്കങ്ങൾ രൂക്ഷമാണ് എന്ന തരത്തിലുള്ള റിപോർട്ടുകൾ നേരത്തെ മുതൽ വന്നെങ്കിലും ടീം സെലെക്ഷൻ അത് ശരിവെക്കുന്നു. പ്രധാന കളിക്കാരനായ തമീം ഇഖ്ബാൽ തനിക്ക് ഫിറ്റ്നസ് കുറവാണെന്ന് ടീമിനെ അറിയിക്കുക ആയിരുന്നു. ടീം മാനേജ്‌മെന്റിന് തന്നെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തണമെങ്കിൽ, തന്നെ ഒരു ഹാഫ് ഫിറ്റ് കളിക്കാരനായി അംഗീകരിക്കേണ്ടിവരുമെന്ന് അദ്ദേഹം വ്യക്തമാക്കി.
ഈ വെളിപ്പെടുത്തൽ ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിനെയും (ബിസിബി) ടീം മാനേജ്മെന്റിനെയും ഞെട്ടിച്ചു, ബിസിബി പ്രസിഡന്റ് നസ്മുൽ, ഏകദിന ക്യാപ്റ്റൻ ഷാക്കിബ് അൽ ഹസൻ, മുഖ്യ പരിശീലകൻ ചന്ദിക ഹതുരുസിംഗ എന്നിവരുമായി അടിയന്തര യോഗം വിളിച്ചു. മുൻ റിപ്പോർട്ടുകൾക്ക് വിരുദ്ധമായി, തമീം ഈ യോഗത്തിൽ പങ്കെടുത്തില്ല, യോഗം നീണ്ടുനിന്നത് അരമണിക്കൂർ മാത്രമാണ്. നസ്മുലോ ഷാക്കിബോ മാധ്യമങ്ങളോട് തുടർന്നുള്ള പ്രസ്താവനകളൊന്നും നടത്തിയില്ല.
ലോകകപ്പ് ടീമിൽ പകുതി ഫിറ്റ്‌നുള്ള താരത്തെ ഉൾപ്പെടുത്തിയാൽ ഷാക്കിബ് ക്യാപ്റ്റൻ സ്ഥാനം ഒഴിയുന്ന കാര്യം ആലോചിച്ചുവെന്ന അഭ്യൂഹങ്ങൾ പരന്നതോടെ സ്ഥിതിഗതികൾ മറ്റൊരു അപ്രതീക്ഷിത വഴിത്തിരിവായി. എന്തായാലും പകുതി ഫിറ്റ് ആയിട്ടുള്ള താരത്തെ ഒഴിവാക്കി തന്നെ ബംഗ്ലാദേശ് ടീം പ്രഖ്യാപനം നടത്തുക ആയിരുന്നു.
Read more
സ്ക്വാഡ്: ഷാക്കിബ് അൽ ഹസൻ (സി), തൻസിദ് തമീം, ലിറ്റൺ ദാസ്, നജ്മുൽ ഹുസൈൻ ഷാന്റോ, മുഷ്ഫിഖുർ റഹീം, മഹ്മൂദുള്ള, തൗഹിദ് ഹൃദയ്, മെഹിദി ഹസൻ മിറാസ്, നസും അഹമ്മദ്, മഹിദി ഹസൻ, തസ്കിൻ അഹമ്മദ്, മുസൻ മഹ്‌മുർ, മുസ്‌ലിം, ഹസൻ മഹ്‌മുദ്, ഹസൻ സാക്കിബ്.