'താലിബാന്‍ അഫ്ഗാന്‍ ക്രിക്കറ്റിനെ പിന്തുണയ്ക്കും'; പ്രതീക്ഷ പങ്കുവെച്ച് മുന്‍ പരിശീലകന്‍

അഫ്ഗാനിസ്ഥാനില്‍ ഭരണം പിടിച്ച താലിബാന്‍ അവിടുത്തെ ദേശീയ ക്രിക്കറ്റ് ടീമിന് പിന്തുണ നല്‍കുമെന്ന പ്രതീക്ഷ പങ്കുവച്ച് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരവും അഫ്ഗാന്‍ മുന്‍ പരിശീലകനുമായിരുന്ന ലാല്‍ചന്ദ് രജ്പുത്. അഫ്ഗാന്‍ ജനതയുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവരാന്‍ ക്രിക്കറ്റിന് സാധിച്ചിട്ടുണ്ടെന്നും ലാല്‍ചന്ദ് പറഞ്ഞു.

‘അഫ്ഗാനിസ്ഥാനിലെ ഏറ്റവും വലിയ കായിക ഇനമെന്ന നിലയില്‍ ക്രിക്കറ്റിനെ അവര്‍ പിന്തുണയ്ക്കുമെന്നാണ് എന്റെ പ്രതീക്ഷ. അഫ്ഗാന്‍ ജനതയുടെ ജീവിതത്തില്‍ വളരെയധികം സന്തോഷം കൊണ്ടുവരാന്‍ ക്രിക്കറ്റിന് കഴിഞ്ഞിട്ടുണ്ട്. അഫ്ഗാന്‍ താരങ്ങളുമായി ഞാന്‍ ഇപ്പോഴും ബന്ധപ്പെടാറുണ്ട്. ഇന്നും ഞാന്‍ അവരുമായി സംസാരിച്ചിരുന്നു. ഭരണമാറ്റം ക്രിക്കറ്റിനെ ബാധിക്കില്ലെന്ന ശുഭപ്രതീക്ഷയിലാണ് അവര്‍’ ലാല്‍ചന്ദ് രജ്പുത് പറഞ്ഞു.

Lalchand Rajput, Afghanistan cricket team part ways over security concerns in Kabul

Read more

2016-17 കാലഘട്ടത്തിലാണ് രജ്പുത് അഫ്ഗാനിസ്ഥാന്‍ ടീമിനെ പരിശീലിപ്പിച്ചത്. ഇദ്ദേഹത്തിന്റെ പരിശീലനത്തില്‍ കളിച്ച 10 ലിമിറ്റഡ് ഓവര്‍ പരമ്പരകളില്‍ ആറിലും അഫ്ഗാന്‍ ടീം വിജയിച്ചിരുന്നു. മാത്രമല്ല, ടെസ്റ്റ് പദവിയും നേടിയിരുന്നു.