ടി20 ലോക കപ്പ് 2021: അഫ്ഗാന് എതിരെ കളിക്കാന്‍ മറ്റ് ടീമുകള്‍ വിസമ്മതിച്ചേക്കും

അഫ്ഗാനിസ്ഥാനില്‍ സ്ത്രീകള്‍ക്ക് ക്രിക്കറ്റ് കളിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തിയ താലിബാന്‍ നടപടിയില്‍ ഐ.സി.സി മൗനം പാലിക്കുന്നതിനെ ചോദ്യം ചെയ്ത ഓസ്ട്രേലിയന്‍ ടെസ്റ്റ് ടീം ക്യാപ്റ്റന്‍ ടിം പെയ്ന്‍. ക്രിക്കറ്റ് ഓസ്‌ട്രേലിയ സംഭവത്തില്‍ പ്രതിഷേധിച്ച് അഫ്ഗാനുമായുള്ള ടെസ്റ്റ് മത്സരത്തില്‍ നിന്ന് പിന്മാറിയിട്ട് പോലും ഐ.സി.സി ഇക്കാര്യത്തില്‍ പ്രതികരിക്കാത്തത് അപമാനകരമാണെന്ന് പെയ്ന്‍ പറയുന്നു.

‘താലിബാന്റെ നിലപാടിനെതിരായ ശബ്ദം ഞങ്ങള്‍ ക്രിക്കറ്റ് ഓസ്ട്രേലിയയില്‍ നിന്ന് കേട്ടു, ഓസ്ട്രേലിയന്‍ സര്‍ക്കാരില്‍ നിന്ന് കേട്ടു, ഓസ്ട്രേലിയന്‍ ക്രിക്കറ്റേഴ്സ് അസോസിയേഷനില്‍ നിന്ന് കേട്ടു. എന്നാല്‍ ഐ.സി.സിയുടെ ഭാഗത്ത് നിന്ന് ഒന്നും ഇതുവരെ കേട്ടില്ല. ഒരു മാസത്തിനുള്ളില്‍ ടി 20 ലോക കപ്പ് ഉണ്ടെന്നിരിക്കെ, അഫ്ഗാനിസ്ഥാന്‍ ഇപ്പോഴും ടൂര്‍ണമെന്റിലുണ്ട് എന്നത് കൗതുകകരമായ കാര്യമാണ്.’

Cricket Tas slams Seven 'Trump-like' claim | Lithgow Mercury | Lithgow, NSW

‘ഇക്കാര്യത്തില്‍ എന്താണ് സംഭവിക്കുന്നതെന്ന് കാണാന്‍ ആകാംക്ഷയുണ്ട്. അഫ്ഗാന്‍ ടീം ലോക കപ്പില്‍ നിന്ന് പുറത്താക്കപ്പെടുമോ? എനിക്ക് തോന്നുന്നത് അവര്‍ക്കെതികെ കളിക്കാന്‍ മറ്റ് ടീമുകള്‍ വിസമ്മിതിച്ചേക്കുമെന്നാണ്. അങ്ങനെയൊരു സാഹചര്യത്തില്‍ അഫ്ഗാനെ ലോക കപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റില്‍ കളിക്കാന്‍ അനുവദിക്കുന്നത് ബുദ്ധിമുട്ടായിരിക്കും’ പെയ്ന്‍ പറഞ്ഞു.

ക്രിക്കറ്റ് ഉള്‍പ്പെടെ വനിതകള്‍ മല്‍സരിക്കുന്ന മുഴുവന്‍ കായിക ഇനങ്ങളും താലിബാന്‍ രാജ്യത്തു വിലക്കിയിരിക്കുകയാണ്. ക്രിക്കറ്റും ശരീരഭാഗങ്ങള്‍ പ്രദര്‍ശിപ്പിച്ചുള്ള കായിക മത്സരങ്ങളും അനുവദിക്കില്ലെന്ന് താലിബാന്‍ വക്താവ് അറിയിച്ചു. അതേസമയം പുരുഷ ക്രിക്കറ്റിനെ മല്‍സരങ്ങളുമായി മുന്നോട്ടു പോവാന്‍ താലിബാന്‍ അനുവദിച്ചിട്ടുണ്ട്.