രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാം; ഉപദേശിച്ച് ജാവേദ് മിയാന്‍ദാദ്

ടി20 ലോക കപ്പ് അടുത്തിരിക്കെ ഇന്ത്യ- പാകിസ്ഥാന്‍ പോരിനായി കാത്തിരിക്കുകയാണ് ക്രിക്കറ്റ് ലോകം. ഒക്ടോബര്‍ 24 നാണ് ക്രിക്കറ്റ് ലോകം കാത്തിരിക്കുന്ന സൂപ്പര്‍ പോര്. ഇപ്പോഴിതാ രണ്ട് കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനാകുമെന്ന് നിര്‍ദ്ദേശിച്ചിരിക്കുകയാണ് പാക് മുന്‍ താരം ജാവേദ് മിയാന്‍ദാദ്.

‘ഇന്ത്യക്കെതിരായ മത്സരത്തില്‍ ജയിക്കേണ്ടത് ടൂര്‍ണമെന്റിലെ കുതിപ്പിന് വളരെ നിര്‍ണ്ണായകമാണ്. അവര്‍ കരുത്തുറ്റ ടീമാണ്. മികച്ച താരങ്ങളുമുണ്ട്. എന്നാല്‍ സമ്മര്‍ദ്ദവും ഭയവുമില്ലാതെ കളിക്കാനായാല്‍ ഇന്ത്യയെ തോല്‍പ്പിക്കാന്‍ പാകിസ്താന് സാധിക്കും. ടി20 ഫോര്‍മാറ്റില്‍ ഒന്നോ രണ്ടോ താരങ്ങളുടെ പ്രകടനംകൊണ്ട് മത്സരം ജയിക്കാനാവുമെന്നാണ് ആളുകള്‍ കരുതുന്നത്. എന്നാല്‍ എല്ലാവരുടെയും സംഭാവനകള്‍ വേണ്ട ഫോര്‍മാറ്റാണിതെന്നാണ് ഞാന്‍ കരുതുന്നത്. ഓരോ ചെറിയ ഇന്നിംഗ്സും വളരെ പ്രധാനപ്പെട്ടതാണ്. ക്യാച്ചും റണ്ണൗട്ടുമെല്ലാം പാഴാക്കിയാല്‍ അത് മത്സരം തന്നെ നമുക്ക് നഷ്ടപ്പെടുത്തും. ടീമിന്റെ ഒത്തൊരുമ വളരെ ആവശ്യമുള്ള ഫോര്‍മാറ്റാണിത്’ മിയാന്‍ദാദ് പറഞ്ഞു.

Javed Miandad lends advice to Pakistan ahead of their T20 World Cup clash  against India

യുഎഇ ആതിഥ്യം വഹിക്കുന്ന ടി20 ലോക കപ്പ് ക്രിക്കറ്റിലെ ഹൈലൈറ്റാണ് ഇന്ത്യയും പാകിസ്ഥാനും തമ്മിലെ പോരാട്ടം. ക്രിക്കറ്റ് ആരാധകര്‍ ആകാംക്ഷയോടെയാണ് ആ മത്സരത്തിനായി കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യ ഒക്ടോബര്‍ 24നാണ് ഇന്ത്യ- പാക് പോരാട്ടം. ദുബായ് ആണ് വേദി.

India vs Pakistan Live Stream: How to Watch Cricket World Cup 2019 Telecast on Mobile and PC | Technology News

ഇരുരാജ്യങ്ങളും തമ്മില്‍ നിലനില്‍ക്കുന്ന പ്രശ്‌നങ്ങള്‍ കാരണം നിലവില്‍ ഐ.സി.സി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യ-പാക് പോര് സംഭവിക്കുന്നത്. ലോക കപ്പില്‍ ഇതുവരെ പാകിസ്ഥാന് ഇന്ത്യയെ തോല്‍പ്പിക്കാനിട്ടില്ല. ഏകദിന, ടി20 ലോക കപ്പുകളിലായി 11 തവണ ഏറ്റുമുട്ടിയപ്പോഴും ഇന്ത്യയായിരുന്നു ജയിച്ചത്. ആദ്യ ടി20 ലോക കപ്പിന്റെ ഫൈനലില്‍ പാകിസ്ഥാനെ കീഴടക്കിയാണ് ഇന്ത്യ കിരീടം നേടിയത്.

India vs Pakistan World Cup 2019: Top moments from Manchester clash | Sports News,The Indian Express

2019ലെ ഏകദിന ലോക കപ്പില്‍ അവസാനം ഏറ്റുമുട്ടിയപ്പോഴും ഇന്ത്യക്കായിരുന്നു ജയം. 2017ലെ ചാമ്പ്യന്‍സ് ട്രോഫി ഫൈനലില്‍ ഇന്ത്യയെ തോല്‍പ്പിച്ച് കിരീടം നേടിയതാണ് പാകിസ്ഥാന് എടുത്തുപറയാനുള്ള നേട്ടം. ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14വരെയാണ് ടി20 ലോക കപ്പ്. ഇന്ത്യ ആതിഥേയത്വം വഹിക്കേണ്ട ലോക കപ്പ്, കോവിഡിനെ തുടര്‍ന്നാണ് യു.എ.ഇയിലേക്ക് മാറ്റിയത്.