ടി20 ലോക കപ്പ്: അവന്റെ അഭാവം ഇന്ത്യയ്ക്ക് തിരിച്ചടിയാകുമെന്ന് ജയവര്‍ധനെ

ടി20 ലോകകപ്പിന് തയ്യാറെടുക്കുന്ന ഇന്ത്യയ്ക്ക് മുന്നില്‍ വെല്ലുവിളികള്‍ ഏറെയാണെന്ന് ശ്രീലങ്കന്‍ മുന്‍ നായകന്‍ മഹേല ജയവര്‍ധനെ. സ്റ്റാര്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയ്ക്ക് പരിക്കേറ്റ് പുറത്തായത് ഇന്ത്യയുടെ സംതുലിതാവസ്ഥയെ ബാധിച്ചിട്ടുണ്ടെന്ന് ജയവര്‍ധന അഭിപ്രായപ്പെട്ടു.

‘രവീന്ദ്ര ജഡേജയുടെ അഭാവം ഇന്ത്യക്ക് വലിയ വെല്ലുവിളിയായിത്തീര്‍ന്നിരിക്കുകയാണ്. അഞ്ചാം നമ്പറില്‍ അവന് കളിക്കാന്‍ സാധിക്കുമായിരുന്നു. ആറാമനായി ഹര്‍ദിക്കും കളിക്കണമായിരുന്നു. ഓള്‍റൗണ്ടര്‍മാര്‍ ടീമിന് ഫ്ളക്സിബിലിറ്റി നല്‍കും.’

‘റിഷഭ് പന്ത് – ദിനേഷ് കാര്‍ത്തിക് എന്നിവരിലാരാണ് ഇന്ത്യന്‍ ടീമില്‍ വേണ്ടതെന്നത് കുഴപ്പം പിടിച്ച ചോദ്യമാണ്. ഇടം കൈയനെ പരിഗണിക്കാനാണ് കൂടുതല്‍ സാധ്യത. ദിനേഷ് കാര്‍ത്തികിനെ പുറത്തിരുത്തി ഇന്ത്യ റിഷഭിനെ കളിപ്പിക്കാനാണ് സാധ്യത. അഞ്ചാം നമ്പറിലോ നാലാം നമ്പറിലോ കളിപ്പിക്കും. ജഡേജയുടെ അഭാവമാണ് ഇന്ത്യക്ക് വലിയ തിരിച്ചടിയായത്’ ജയവര്‍ധനെ പറഞ്ഞു.

ടീം ഇന്ത്യ: രോഹിത് ശര്‍മ (ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍ (വൈസ് ക്യാപ്റ്റന്‍), വിരാട് കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേഷ് കാര്‍ത്തിക്ക്, ഹാര്‍ദിക് പാണ്ഡ്യ, ആര്‍. അശ്വിന്‍, യുസ്വേന്ദ്ര ചഹല്‍, അക്ഷര്‍ പട്ടേല്‍, ജസ്പ്രീത് ബുംറ, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്ദീപ് സിങ്.

സ്റ്റാന്‍ഡ്ബൈ: മുഹമ്മദ് ഷമി, ശ്രേയസ് അയ്യര്‍, രവി ബിഷ്ണോയ്, ദീപക് ചാഹര്‍