ക്രിക്കറ്റില്‍ ജയവും തോല്‍വിയും സ്വാഭാവികം, പക്ഷേ ഇന്നലത്തെ തോല്‍വി വിളിച്ചു വരുത്തിയ ഒന്നായി

തോല്‍ക്കാം.. പക്ഷേ..

ക്രിക്കറ്റില്‍ ജയവും തോല്‍വിയും സ്വാഭാവികം. അത് പാകിസ്ഥാനോട് ആകുമ്പോള്‍ സ്വാഭാവികമായും വിഷമം കൂടുകയും ചെയ്യും. പക്ഷേ ഇന്നലത്തെ തോല്‍വി വിളിച്ചു വരുത്തിയ ഒന്നായി എന്നാണ് അഭിപ്രായം..

Hardik Pandya സ്വയം ബോള്‍ ചെയ്യാന്‍ ഫിറ്റ് അല്ല എന്ന് പറഞ്ഞിട്ടും അയാളെ കളിപ്പിച്ചത് ഒരു വന്‍ അബദ്ധം ആയിപ്പോയി. അതോടെ 5 ബോളര്‍മാര്‍ മാത്രമായി ഇന്ത്യയുടെ ബോളിംഗ് ഓപ്ഷന്‍സ്.
ലോക കപ്പ് പോലൊരു വേദിയില്‍ ഇത്രയും പ്രധാനപ്പെട്ട ഒരു മത്സരത്തില്‍. ഏതെങ്കിലും ഒരു ബോളര്‍ നിറംമങ്ങിയാലുള്ള അപകടാവസ്ഥ ഇന്ത്യന്‍ ടീം മാനേജ്‌മെന്റ് ചിന്തിച്ചില്ല എന്നത് വിശ്വസിക്കാന്‍ പ്രയാസം..

Test cricket remains priority, will monitor IPL workload: Bhuvneshwar Kumar- The New Indian Express

ഭുവനേശ്വര്‍ കുമാര്‍ കഴിഞ്ഞ ഒരു വര്‍ഷമായി അയാളുടെ peak form ല്‍ അല്ലായിരുന്നു.. ഇന്നലെ ആദ്യ ഓവറില്‍ സ്‌ക്വയര്‍ ലെഗിലേക്ക് പറത്തിയ സിക്‌സറോടെ അദ്ദേഹത്തിന്റെ ആത്മവിശ്വാസവും പോയി. മുഹമ്മദ് ഷമിക്കും മോശം ദിവസമായിരുന്നു. ഇവരെ രണ്ടു പേരെയും കുറ്റം പറയുന്നതല്ല. ക്രിക്കറ്റില്‍ ഇതൊക്കെ ആര്‍ക്കും സംഭവിക്കാം. അതിനാണ് 6,7 bowlers..

Image

കൃത്യം 5 ബോളര്‍മാര്‍ ഒരിക്കലും ഒരു നല്ല സ്ട്രാറ്റെജി അല്ല… അടി വാങ്ങിക്കൊണ്ടു ഇരിക്കുമ്പോഴും അവരെക്കൊണ്ട് വീണ്ടും എറിയിക്കേണ്ട ഗതികേടിലായിരുന്നു കോഹ്ലി. . ഉജ്ജ്വലമായി കളിച്ച് നേടിയ 57 റണ്‍സ് പാഴാക്കിയ തോല്‍വി. കോഹ്ലിയും പന്തും ക്രീസില്‍ നിന്ന സമയത്ത് മാത്രമാണ് ഇന്ത്യക്ക് മേല്‍ക്കൈ തോന്നിയത്. 145+ വേഗത്തില്‍ പാക് ബോളര്‍മാര്‍ കടന്നാക്രമണം നടത്തി.

ഇന്ത്യയുടെ സാദ്ധ്യതകളെ ഈ തോല്‍വി ബാധിക്കില്ല. ന്യൂസിലാന്റിനെ തോല്‍പിച്ചാല്‍ പിന്നെ 3 ചെറിയ ടീമുകളോട് ജയിച്ചാല്‍ സെമി ഉറപ്പാണ്..ഇനിയെങ്കിലും 5 ബോളര്‍മാര്‍ എന്ന അബദ്ധം ആവര്‍ത്തിക്കാതിരിക്കട്ടെ . ജയ്ഹിന്ദ്..

എഴുത്ത്: ജീവന്‍ നാഥ്

കടപ്പാട്: മലയാളി ക്രിക്കറ്റ് സോണ്‍