ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂര്‍, നിര്‍ദ്ദേശവുമായി ലക്ഷ്മണ്‍

ഇന്ന് ന്യൂസിലാന്റുമായി നടക്കാനിരിക്കുന്ന നിര്‍ണായക മല്‍സരത്തില്‍ ഇന്ത്യന്‍ ടീമില്‍ നിര്‍ണായകമായൊരു മാറ്റം നിര്‍ദേശിച്ച് മുന്‍ താരം വിവിഎസ് ലക്ഷ്മണ്‍. സൂപ്പര്‍ പേസര്‍ ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂറിനെ കളിപ്പിക്കണമെന്നാണ് ലക്ഷ്മണിന്റെ അഭിപ്രായം.

‘ഭുവനേശ്വര്‍ കുമാറിന് പകരം ശര്‍ദുല്‍ താക്കൂറിനെ ഇന്ത്യ കളിപ്പിക്കണം. കാരണം ശര്‍ദുലിന് മെച്ചപ്പെട്ട ബാറ്റിംഗ് കാഴ്ചവെക്കാനാവും. കൂടാതെ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കുള്ള ബോളര്‍കൂടിയാണവന്‍. ശര്‍ദുലെത്തുന്നത് ബാറ്റിംഗ് നിരയുടെ കരുത്തുയര്‍ത്തും. അതിനാല്‍ തീര്‍ച്ചയായും ഭുവിക്ക് പകരം ശര്‍ദുല്‍ കളിക്കേണ്ടതായുണ്ട്. ഭുവനേശ്വര്‍ പരിചയസമ്പന്നനായ താരമാണ്. എന്നാല്‍ ടീമിന്റെ സന്തുലിതാവസ്ഥയും ടീം കൂട്ടുകെട്ടും പരിഗണിക്കുമ്പോള്‍ ഭുവിക്ക് പകരം ശര്‍ദുല്‍ എത്തേണ്ടതായുണ്ട്’ ലക്ഷ്മണ്‍ പറഞ്ഞു.

VVS Laxman, Akram in first crypto cricket platform - Rediff Cricket

ഐസിസിയുടെ വ്യത്യസ്ത ഫോര്‍മാറ്റിലുള്ള ലോക കപ്പുകളിലെ അവസാനത്തെ അഞ്ചു മല്‍സരങ്ങളെടുക്കുകയാണെങ്കില്‍ ഒരിക്കല്‍ മാത്രമേ ന്യൂസിലാന്റിനെ കീഴടക്കാന്‍ ഇന്ത്യക്കായിട്ടുള്ളൂ. 2003ലെ ഏകദിന ലോക കപ്പിലായിരുന്നു ഇത്. ദുബായില്‍ വൈകിട്ട് 7.30 മുതലാണ് മത്സരം. ആദ്യ മത്സരം തോറ്റ ഇരുടീമിനും ഇന്ന് ജയം അനിവാര്യമാണ്.