ഇന്ത്യ- പാക് പോരാട്ടത്തോളം വരില്ല മറ്റൊരു മത്സരവും; വിലയിരുത്തലുമായി ഓസീസ് മുന്‍ താരം

ഇന്ത്യ-പാക് മത്സരത്തോളം വീറും വാശിയും മറ്റൊരു മത്സരത്തിനുമില്ലെന്ന് ഓസീസ് മുന്‍ വെടിക്കെട്ട് ഓപ്പണറും പാക് കീമിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റുമായ മാത്യു ഹെയ്ഡന്‍. പാകിസ്ഥാന് വലിയ ഭീഷണി ഉയര്‍ത്തുന്ന രണ്ട് ഇന്ത്യന്‍ താരങ്ങള്‍ കെ എല്‍ രാഹുലും റിഷഭ് പന്തുമായിരിക്കുമെന്നും ബാബറായിരിക്കും ഇന്ത്യയ്ക്ക് തലവേദനയാവുക എന്നും ഹെയ്ഡന്‍ അഭിപ്രായപ്പെട്ടു.

‘ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തോളം വീറും വാശിയുമുള്ള മറ്റൊരു മത്സരവുമില്ല. വലിയ സമ്മര്‍ദ്ദം മത്സരത്തില്‍ താരങ്ങള്‍ക്കുണ്ടാവും. തീര്‍ച്ചയായും ഇംഗ്ലണ്ട്-ഓസ്ട്രേലിയ മത്സരത്തിലും ഇതേ സമ്മര്‍ദ്ദം ഉണ്ട്. അതൊരു ഓസ്ട്രേലിയക്കാരനാണെങ്കില്‍ നിങ്ങള്‍ക്ക് മനസിലാവും.’

T20 World Cup: Nothing Matches India-Pakistan Rivalry, Says Pak Batting Consultant Mathew Hayden

‘രാഹുലും റിഷഭും പാകിസ്ഥാന് കടുത്ത വെല്ലുവിളി ഉയര്‍ത്തും. രാഹുലിന്റെ വളര്‍ച്ച കണ്ടറിഞ്ഞിട്ടുണ്ട്. പാകിസ്ഥാന് ഏറ്റവും വലിയ ഭീഷണി അവനായിരിക്കും. ചെറുപ്രായത്തിലെ രാഹുലിന്റെ ബാറ്റിംഗ് ഞാന്‍ നിരീക്ഷിക്കുന്നു. രാഹുലിന്റെ കഷ്ടതകളും ട്വന്റി20യിലെ ആധിപത്യവുമെല്ലാം നേരില്‍ക്കണ്ടതാണ്.’

All class from KL Rahul, Rishabh Pant is box-office: Reactions to India's batting effort in

‘റിഷഭ് പന്തിന്റെ കൂസലില്ലായ്മയും കളിയെ കുറിച്ചുള്ള ദീര്‍ഘവീക്ഷണവും തിരിച്ചറിഞ്ഞിട്ടുണ്ട്. അവസരംകിട്ടുമ്പോഴെല്ലാം എതിര്‍ ബോളിംഗ് നിരയെ പന്ത് തച്ചുതകര്‍ക്കും. ഇഞ്ചോടിഞ്ച് പോരാട്ടമായിരിക്കും ഇന്ത്യയും പാകിസ്ഥാനും നടത്തുക. യുഎഇയിലെ സാഹചര്യങ്ങളില്‍ നായകന്റെ മികവ് നിര്‍ണായകം. ചെറിയ പിഴവുപോലും മത്സരഗതി മാറ്റിമറിക്കും’ ഹെയ്ഡന്‍ കൂട്ടിച്ചേര്‍ത്തു.