എനിക്ക് പിഴവ് സംഭവിച്ചിട്ടില്ല, അവര്‍ പൊരുതി കളിച്ച് ജയിച്ചു; പ്രശംസിച്ച് മോര്‍ഗന്‍

തന്റെ തീരുമാനങ്ങളുടെ പിഴവല്ല ന്യൂസീലന്‍ഡ് ജയം പൊരുതി നേടിയതാണെന്ന് ഇംഗ്ലണ്ട് നായകന്‍ ഓയിന്‍ മോര്‍ഗന്‍. ഫൈനലില്‍ കയറാതെ ഇംഗ്ലണ്ട് പുറത്താകലിന് മോര്‍ഗന്റെ തീരുമാനങ്ങള്‍ക്കെതിരേ വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ തള്ളിയ മോര്‍ഗന്‍ ഈ രാത്രി ചെയ്തതില്‍ ഞങ്ങള്‍ക്ക് തെറ്റുകളൊന്നും സംഭവിച്ചിട്ടില്ലെന്ന് പറഞ്ഞു.

‘ഞങ്ങള്‍ രണ്ട് ടീമുകള്‍ക്കൊപ്പവും ശക്തമായ താരങ്ങളുണ്ട്. എല്ലാ അഭിനന്ദനങ്ങളും കെയ്ന്‍ വില്യംസനും ടീമിനും അര്‍ഹതപ്പെട്ടതാണ്. ഈ രാത്രി ചെയ്തതില്‍ ഞങ്ങള്‍ക്ക് തെറ്റുകളൊന്നും സംഭവിച്ചിട്ടില്ല. കഠിനമായ മത്സരങ്ങളിലൂടെയാണ് ടൂര്‍ണമെന്റിലുടെനീളം കടന്നുവന്നത്. എന്നാല്‍ ഈ രാത്രിയെ മറികടക്കാനായില്ല. ടൂര്‍ണമെന്റില്‍ ഏറ്റവും മികച്ച പ്രകടനം നടത്തിയ ഞങ്ങളുടെ താരങ്ങളെയോര്‍ത്ത് വളരെ അഭിമാനമുണ്ട്.’

T20 World Cup, ENG vs NZ: England, New Zealand Eye Final Spot In Shadow Of 2019 Classic | Cricket News

‘സിക്സുകള്‍ അടിക്കാന്‍ ഇഷ്ടപ്പെടുന്നവരുടെ നിരയാണ് ഞങ്ങളുടേത്. എന്നാല്‍ വേഗം കൂടിയ പിച്ചില്‍ ശരാശരി സ്‌കോറാണ് നേടാനായത്. നേരിട്ട ആദ്യ പന്ത് മുതല്‍ സിക്സുകള്‍ നേടിയ ജിമ്മി നീഷാമാണ് അഭിനന്ദനം അര്‍ഹിക്കുന്നത്. അടുത്ത വര്‍ഷം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോക കപ്പിലും ഇംഗ്ലണ്ടിനെ നയിക്കാനാവുമെന്നാണ് പ്രതീക്ഷ’ ഓയിന്‍ മോര്‍ഗന്‍ പറഞ്ഞു.

ക്രിക്കറ്റ് ആരാധകരെ ത്രസിപ്പിച്ച ആദ്യ സെമിയില്‍ മുന്‍ ചാംപ്യന്‍മാരായ ഇംഗ്ലണ്ടിനെ അഞ്ച് വിക്കറ്റിന് തുരത്തിയാണ് കിവികള്‍ കുതിച്ചത്. ഇതോടെ, 2016 ടി20 ലോക കപ്പ് സെമിയിലും 2019 ഏകദിന ലോക കപ്പ് ഫൈനലിലും ഇംഗ്ലണ്ടിനോടേറ്റ തോല്‍വികള്‍ക്ക് കണക്കുതീര്‍ക്കാനും ന്യൂസിലന്‍ഡിന് സാധിച്ചു. പാകിസ്ഥാന്‍- ഓസ്‌ട്രേലിയ രണ്ടാം സെമി ഫൈനലിലെ വിജയികളെ കലാശപ്പോരില്‍ ന്യൂസിലന്‍ഡ് നേരിടും. സ്‌കോര്‍: ഇംഗ്ലണ്ട്-166/4 (20 ഓവര്‍). ന്യൂസിലന്‍ഡ്- 167/5 (19).