കോഹ്‌ലിയുടെ കുഞ്ഞിന് നേര്‍ക്ക് വരെ അധിക്ഷേപം; ആരാധകര്‍ പരിധി വിടുന്നു എന്ന് ഇന്‍സമാം

ടി20 ലോക കപ്പിലെ ഇന്ത്യയുടെ തുടര്‍ തോല്‍വികളുടെ നിരാശയില്‍ നായകന്‍ വിരാട് കോഹ്‌ലിയെയും കുടുംബത്തെയും അധിക്ഷേപിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതിനെ വിമര്‍ശിച്ച് പാകിസ്ഥാന്‍ മുന്‍ നായകന്‍ ഇന്‍സമാം ഉള്‍ ഹഖ്. കോഹ്‌ലിയുടെ മകളെ വരെ ഭീഷണിപ്പെടുത്തുന്ന സംഭവം അങ്ങേയറ്റം വേദനിപ്പിക്കുന്നതായി ഇന്‍സമാം പറഞ്ഞു.

‘വിരാട് കോഹ്ലിയുടെ മകള്‍ക്ക് ഭീഷണിയുണ്ടെന്ന് കേട്ടിട്ടുണ്ട്. ഇത് ഒരു കായിക വിനോദം മാത്രമാണെന്ന് ആളുകള്‍ മനസ്സിലാക്കേണ്ടതുണ്ട്. വ്യത്യസ്ത രാജ്യങ്ങള്‍ക്ക് വേണ്ടി കളിക്കുന്നുണ്ടാകാം എന്നാല്‍ ഞങ്ങള്‍ ഒരേ സമൂഹത്തിന്റെ ഭാഗമാണ്. കോഹ്ലിയുടെ ബാറ്റിംഗിനെയോ ക്യാപ്റ്റന്‍സിയെയോ വിമര്‍ശിക്കാന്‍ നിങ്ങള്‍ക്ക് എല്ലാ അവകാശവുമുണ്ട്, എന്നാല്‍ ഒരു ക്രിക്കറ്റ് താരത്തിന്റെ കുടുംബത്തെ ലക്ഷ്യം വെയ്ക്കാന്‍ ആര്‍ക്കും അവകാശമില്ല.’

Virat Kohli says India 'not brave enough' as loss to New Zealand hits T20 World Cup semi-final hopes | Cricket News | Sky Sports

‘കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് മുഹമ്മദ് ഷമിയുടെ കാര്യത്തിലും ഇത്തരം കാര്യങ്ങള്‍ അരങ്ങേറി. ജയവും തോല്‍വിയും കളിയുടെ ഭാഗമാണ്. കോഹ്ലിയുടെ കുടുംബത്തെ ആളുകള്‍ ആക്രമിക്കുന്നത് കണ്ടപ്പോള്‍ എനിക്ക് വല്ലാതെ വിഷമം തോന്നി.’ ഇന്‍സമാം തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.