ടി-20 ടീം ഓഫ് ദി ഇയറില്‍ കോഹ്‌ലിയും രോഹിതും ധോണിയുമില്ല ; രൂക്ഷ വിമര്‍ശനവുമായി മുന്‍ ഇന്ത്യന്‍ താരം

ക്രിക്കറ്റ് കമന്റേറ്റര്‍മാരില്‍ പ്രമുഖനാണ് ഹര്‍ഷ ഭോഗ്ലെ. ഭോഗ്ലെയുടെ ഈ വര്‍ഷത്തെ ടി-20 ടീമില്‍ ഇന്ത്യയുടെ സൂപ്പര്‍ താരങ്ങളായ വിരാട് കോഹ്‌ലിയും ഓപ്പണര്‍ രോഹിത് ശര്‍മയും ക്യാപ്റ്റന്‍ കൂള്‍ എന്ന വിശേഷണത്തിനുടമയായിരുന്ന ധോണിയും ഇടം പിടിച്ചില്ല.

എന്നാല്‍ ഇന്ത്യന്‍ ബോളേഴ്‌സായ ഭുവനേശ്വര്‍ കുമാറും ജസ്പ്രിത് ബുംറയും ഭോഗ്ലയുടെ ടീമിലിടം കണ്ടെത്തി.എവിന്‍ ലൂയിസ്, അലക്‌സ് ഹെയ്ല്‍സ്, എ ബി ഡിവിലിയേഴ്‌സ്, ജോസ് ബട്‌ലര്‍, ഡേവിഡ് മില്ലര്‍, കീറോണ്‍ പൊള്ളാര്‍ഡ്, സുനില്‍ നരൈന്‍, മുഹമ്മദ് ആമിര്‍ ,ഭുവനേശ്വര്‍ കുമാര്‍, ഭൂംറ എന്നിവരാണ് ഹര്‍ഷയുടെ ടീമംഗങ്ങള്‍

ഈ വര്‍ഷം ടി20യില്‍ മികച്ച പ്രകടനം് പുറത്തെടുത്തിട്ടുള്ളവരെയാണ് താന്‍ തിരഞ്ഞെടുത്തിരിക്കുന്നതെന്ന് എന്ന് ഭോഗ്‌ലെ അഭിപ്രായപ്പെട്ടു. കോലിയെയും മറ്റ് ഇന്ത്യന്‍ താരങ്ങളെയും ടീമിലെടുക്കാനാകാത്തത് അവരേക്കാള്‍ മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരെയാണ് ഞാന്‍ ടീമിലുള്‍പ്പെടുത്തിയിരിക്കുന്നതെന്നും. കോലിയെയും രോഹിതിനെയും പരിഗണിക്കേണ്ടത് ഓപ്പണറായോ വണ്‍ ഡൗണായോ ആണ്. എന്നാല്‍ ഈ സ്ഥാനങ്ങളില്‍ ഇടംപിടിച്ച എവിന്‍ ലൂയിസ്, എലക്സ് ഹെയ്ല്‍സ്, എബി ഡിവില്ലിയേഴ്‌സ് എന്നിവരൊക്കെ ഈ വര്‍ഷം ഇവരേക്കാള്‍ മികച്ച പ്രകടനമാണ് കാഴ്ചവച്ചെതെന്നും ഭോഗ്‌ലെ പറഞ്ഞു. എവിന്‍ ലൂയിസ് ഇന്ത്യയ്ക്കെതിരെ നേടിയ സെഞ്ച്വറി തന്നെ ഉദാഹരണമെന്നും ഭോഗ്ലെ പറയുന്നുു.

വര്‍ഷാവസാനം തകര്‍പ്പന്‍ പ്രകടനത്തിലൂടെ അതിവേഗ സെഞ്ച്വറി നേടിയ രോഹിത് ശര്‍മ്മയെ ഉള്‍പ്പെടുത്താത്തത് കടുത്ത വിമര്‍ശനമാണുയരുന്നത്. അതേസമയം ഭോഗ്ലെയുടെ ടീം തെരഞ്ഞെടുപ്പ് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണെന്നാണ് പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഇന്ത്യയുടെ പ്രമുഖ മുന്‍താരം അഭിപ്രായപ്പെട്ടു.