സയ്യിദ് മുഷ്താഖ് അലി ട്രോഫി: സഞ്ജു നായകന്‍, ശ്രീശാന്ത് കളിക്കും

സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ക്രിക്കറ്റ് ടൂര്‍ണമെന്റിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. സഞ്ജു സാംസണാണ് കേരള ക്യാപ്റ്റന്‍. സച്ചിന്‍ ബേബിയാണ് വൈസ് ക്യാപ്റ്റന്‍. വിലക്ക് നീങ്ങി ക്രിക്കറ്റിലേക്കു മടങ്ങിയെത്തുന്ന എസ്. ശ്രീശാന്ത് കേരളത്തിനു വേണ്ടി കളിക്കും.

ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, ബേസില്‍ തമ്പി തുടങ്ങിയ പ്രമുഖ താരങ്ങളും ടീമിലുണ്ട്. ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുക. ജനുവരി 11ന് പുതുച്ചേരിക്കെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. 13ന് മുംബൈയ്‌ക്കെതിരെയും 15 ന് ഡല്‍ഹിക്കെതിരെയും കളിക്കും. 17 ന് ആന്ധ്രപ്രദേശ്, 19ന് ഹരിയാന ടീമുകള്‍ക്കെതിരെയും കേരളത്തിന് മത്സരങ്ങളുണ്ട്.

S Sreesanth Set to Play T20 League, Plans to Host by Kerala

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്തിന്റെ മടങ്ങിവരവ്. 2013-ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെ ഒത്തുകളി കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തിനെ ബി.സി.സി.ഐ വിലക്കിയിരുന്നു. സെപ്റ്റംബര്‍ 13- നാണ് ഏഴു വര്‍ഷം നീണ്ട താരത്തിന്റെ വിലക്ക് അവസാനിച്ചത്.

Sanju Samson among 13 players sanctioned by Keralaകേരള ടീം: സഞ്ജു വി. സാംസണ്‍ (ക്യാപ്റ്റന്‍), സച്ചിന്‍ ബേബി (വൈസ് ക്യാപ്റ്റന്‍), ജലജ് സക്‌സേന, റോബിന്‍ ഉത്തപ്പ, വിഷ്ണു വിനോദ്, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, എസ്. ശ്രീശാന്ത്, നിധീഷ് എം.ഡി, കെ.എം. ആസിഫ്, അക്ഷയ് ചന്ദ്രന്‍, പി.കെ. മിഥുന്‍, അഭിഷേക് മോഹന്‍, വിനൂപ് എസ്. മനോഹരന്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹന്‍ എസ്. കുന്നുമ്മല്‍, എസ്. മിഥുന്‍, വത്സല്‍ ഗോവിന്ദ് ശര്‍മ, കെ.ജി. രോജിത്, എം.പി. ശ്രീരൂപ്.