കുറ്റം കണ്ടുപിടിക്കാൻ ഒരുപാട് ആളുകൾ കാണും, നല്ലത് പറയാൻ ആരും കാണില്ല; രൂക്ഷവിമർശനവുമായി സൂപ്പർ താരം

ഐ‌പി‌എൽ 2022 ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് (കെ‌കെ‌ആർ) ബാറ്റിൽ കാര്യമായ സംഭാവന നൽകാൻ ഷെൽഡൻ ജാക്‌സണിന് കഴിഞ്ഞില്ല, പക്ഷേ സ്റ്റമ്പിന് പിന്നിൽ അദ്ദേഹം മികച്ച പ്രകടനമാണ് നടത്തിയത്. അതിനാൽ തന്നെ താരത്തെ സംബന്ധിച്ച് ഇതൊരു മോശം സീസൺ അല്ലായിരുന്നു.

35 കാരനായ സച്ചിൻ ടെണ്ടുൽക്കർ ഉൾപ്പെടെ ക്രിക്കറ്റ് സാഹോദര്യത്തിലെ പലരുടെയും അഭിനന്ദനങ്ങൾ താരം നേടി. ജാക്‌സന്റെ വേഗത എംഎസ് ധോണിയെ ഓർമ്മിപ്പിച്ചുവെന്ന് ലിറ്റിൽ മാസ്റ്റർ ട്വീറ്റ് ചെയ്തു. അത്തരമൊരു ഇതിഹാസവുമായി താരതമ്യം ചെയ്യുന്നത് ഏതൊരു വിക്കറ്റ് കീപ്പറെ സംബന്ധിച്ചും തീർച്ചയായും വലിയ കാര്യമാണെന്ന് താരം പറഞ്ഞു.

സ്‌പോർട്‌സ്‌കീഡയുമായുള്ള ഒരു എക്‌സ്‌ക്ലൂസീവ് ചാറ്റിൽ സംസാരിച്ച ഷെൽഡൺ ജാക്‌സൺ അത്തരമൊരു അഭിനന്ദനം ലഭിച്ചതിന് ശേഷം താൻ എത്രമാത്രം സന്തോഷവാനാണെന്ന് പറഞ്ഞു. തന്റെ വിക്കറ്റ് കീപ്പിംഗിൽ താൻ എത്രമാത്രം കഠിനാധ്വാനം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു:

“അത് (ഗ്ലൗസ് സ്പീഡ്) എനിക്ക് വളരെ സ്വാഭാവികമായി വരുന്ന ഒന്നാണ്. കാരണം എന്റെ അടിസ്ഥാനം ഒരു ടെന്നീസ് ബോൾ കളിക്കാരന്റെ പോലെയാണ്. അവിടെ ചെയ്യുന്ന രീതി എന്നെ ക്രിക്കറ്റിൽ സഹായിച്ചു.”

അദ്ദേഹം കൂട്ടിച്ചേർത്തു:

“ധോണി സാറുമായി താരതമ്യപ്പെടുത്തുമ്പോൾ, അത് കേട്ടപ്പോൾ, ഞാൻ ശരിക്കും സന്തോഷിച്ചു. എന്റെ കഴിവുകൾ ആരെങ്കിലും ഒകെ ശ്രദ്ധിക്കുന്നത് കാണുമ്പോഴാണ് കൂടുതൽ സന്തോഷം. ബാറ്റിങ്ങിൽ ഈ സീസണിൽ മോശമായെങ്കിലും കീപ്പിങ്ങിൽ ഞാൻ തിളങ്ങി, അത് പരാമർശിച്ചവർ പോലും അധികമുണ്ടായിരുന്നില്ല.”

കുറ്റം കണ്ടുപിടിക്കാൻ കുറെ ആളുകൾ കാണും, നല്ലത് പറയാൻ ആരും കാണില്ല എന്നതാണ് താരം പറഞ്ഞതെന്ന് ആരാധകർ കമന്റ് ബോക്സിൽ എഴുതുന്നുണ്ട്.