അവരൊക്കെ ഇനി ടീമിൽ കളിക്കുമോ എന്നറിയില്ല, തുറന്ന് പറഞ്ഞ് എൽഗാർ

കഴിഞ്ഞ ദിവസങ്ങളിൽ ക്രിക്കറ്റ് ആരാധകർ ഒരുപാട് ചർച്ച ചെയ്ത വാർത്ത ആയിരുന്നു; ഇന്ത്യൻ പ്രീമിയർ ലീഗ് കളിക്കാൻ വേണ്ടി സൗത്ത് ആഫ്രിക്കൻ താരങ്ങൾ ബംഗ്‌ളാദേശുമായി നാട്ടിൽ നടന്ന പരമ്പര ഉപേക്ഷിച്ചത് . രാജ്യത്തിനോടുള്ള കടപ്പാടാനോ പ്രീമിയർ ലീഗ് തരുന്ന കാശാണോ വലുതെന്ന് എന്നൊക്കെ ചോദ്യം ഉയരുകയും ചെയ്തിരുന്നു. റബാഡ, ജാൻസെൻ,നോർട്ജെ ,വാൻ ഡെർ ഡസ്സെൻ തുടങ്ങിയ താരങ്ങളാണ് രാജ്യത്തെ ഉപേക്ഷിച്ച് പ്രീമിയർ ലീഗിനായി എത്തിയത്. സൂപ്പർ താരങ്ങൾ ഒന്നും ഇല്ലെങ്കിലും പരമ്പര ജയിച്ച ശേഷം ക്യാപ്റ്റൻ എൽഗർ ഈ സംഭവുമായി ബന്ധപ്പെട്ട തന്റെ അഭിപ്രായം പറഞ്ഞു.

“ഇനി അവരൊക്കെ ആഫ്രിക്കൻ ടീമിൽ കളിക്കുമോ എന്ന് എനിക്കറിയില്ല. എന്റെ കൈയിൽ നിൽക്കുന്ന കാര്യം അല്ല അതൊന്നും.” താരത്തോടെ ചേർന്ന് മാർക്ക് ബൗച്ചർ തന്റെ അഭിപ്രായം പറഞ്ഞു” പ്രീമിയർ ലീഗിൽ പങ്കെടുക്കാൻ പോയി ടീമിലെ സ്ഥാനം കളഞ്ഞു”

തകർച്ചയുടെ കാലത്ത് നിന്നും കരകയറി വരുന്ന ടീം അടുത്തിടെ നടന്ന പരമ്പരയിൽ ഇന്ത്യയെ തോല്പിച്ചിരുന്നു, പിന്നാലെ ബംഗ്ളദേശിനെ കൂടി തോല്പിച്ചതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ രണ്ടാമത് ഏതാനും ടീമിനായി. ” കഴിവുള്ള ഒരു ടീം എനിക്കുണ്ട് , നായകൻ എന്ന നിലയിൽ എന്റെ നിർദേശങ്ങൾ കേൾക്കുകയും മനുഷ്യൻ എന്ന നിലയിൽ എന്നെ ബഹുമാനിക്കുകയും ചെയ്യുന്നു അവർ.” എൽഗാർ പറഞ്ഞു

Read more

ഇംഗ്ലണ്ടുമായി ഓഗസ്റ്റ് മാസമാണ് സൗത്ത് ആഫ്രികക്ക് അടുത്ത പരമ്പര . ജയിച്ചാൽ ഫൈനലിൽ എത്താനുള്ള അവസരമുണ്ട്