കുംബ്ലെയെ ഉന്നതങ്ങളില്‍ അവരോധിക്കാന്‍ ഗാംഗുലി, ലക്ഷ്യം 1500 കോടി!

ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി ഇന്ത്യന്‍ മുന്‍ താരവും മുന്‍ പരിശീലകനുമായ അനില്‍ കുംബ്ലെയെ നിയോഗിക്കാന്‍ പദ്ധതിയിട്ട് സൗരവ് ഗാംഗുലി. വരുന്ന 10 വര്‍ഷത്തിനുള്ളില്‍ മൂന്ന് ഐസിസി ടൂര്‍ണമെന്റുകള്‍ക്ക് വേദിയാകാനുള്ള തയ്യാറെടുപ്പിലിന്റെ ഭാഗമായാണ് ബിസിസിഐയുടെ ഈ തന്ത്രപരമായ നീക്കം.

അനില്‍ കുംബ്ലെയെ ഐസിസിയുടെ ടെക്നിക്കല്‍ കമ്മിറ്റി ചെയര്‍മാനായി എത്തിക്കുന്നതിലൂടെ 1500 കോടിയുടെ ലാഭമാണ് ബിസിസിഐ ലക്ഷ്യം വയ്ക്കുന്നത്. കുംബ്ലെ ഈ സ്ഥാനത്തേക്കെത്തിച്ചാല്‍ ഐസിസിയുടെ നികുതിയില്‍ ഇളവ് നേടിയെടുക്കാന്‍ ബിസിസിഐക്ക് സാധിക്കുമെന്നാണ് വിവരം. ഇതിലൂടെ 1500 കോടി രൂപയിലധികം ലാഭമാണ് പ്രതീക്ഷിക്കുന്നത്.

Sourav Ganguly Reveals The Tendulkar, Dravid & Kumble Of His BCCI Team In An Epic Response

ഇന്ത്യയില്‍ ഒരു ഐസിസി ടൂര്‍ണമെന്റ് നടത്താന്‍ 10 ശതമാനമാണ് കേന്ദ്ര സര്‍ക്കാരിന് നികുതി ഇനത്തില്‍ നല്‍കേണ്ടത്. ഇതിന് ഇളവ് നല്‍കില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ഈ സൗഹചര്യവും കുംബ്ലെയെ ഇറക്കി ലാഭമുണ്ടാക്കാന്‍ ബിസിസിഐയെ പ്രേരിപ്പിച്ചിട്ടുണ്ടെന്ന് വേണം കരുതാന്‍.

Former cricketer Anil Kumble shares his five fitness tips

2026ലെ ടി20 ലോക കപ്പിന് ശ്രീലങ്കയ്ക്കൊപ്പമാണ് ഇന്ത്യ ആതിഥേയത്വം പങ്കിടുന്നത്. 2029ലെ ചാമ്പ്യന്‍സ് ട്രോഫിക്ക് ഇന്ത്യയാണ് വേദി. 2031ലെ ഏകദിന ലോക കപ്പിന് ഇന്ത്യയും ബംഗ്ലാദേശും സംയുക്തമായാണ് വേദി പങ്കിടുന്നത്.