ഇത് ടീമിന്റെ ഭാവി മുമ്പില്‍ കണ്ടുള്ള തീരുമാനം; കോഹ്ലി നായകസ്ഥാനം ഒഴിയുന്നതില്‍ ഗാംഗുലി

ഇന്ത്യന്‍ ടീമിന്റെ ടി20 ക്യാപ്റ്റനായി നിന്നുള്ള വിരാട് കോഹ്ലിയുടെ ഉജ്വല പ്രകടനത്തിന് നന്ദി പറഞ്ഞ് ബി.സി.സി.ഐ പ്രസിഡന്റ് സൗരവ് ഗാംഗുലി. ഇന്ത്യ കമ്ട മികച്ച നായകന്മാരില്‍ ഒരാളാണ് കോഹ്‌ലിയെന്നും ടീമിന്റെ ഭാവി മുന്‍പില്‍ കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നതെന്നും ബി.സി.സി.ഐയുടെ ഔദ്യോഗിക പ്രസ്താവനയില്‍ ഗാംഗുലി പറഞ്ഞു.

‘വലിയ ആര്‍ജവത്തോടെയാണ് കോഹ്ലി ഇന്ത്യയെ നയിച്ചത്. മൂന്ന് ഫോര്‍മാറ്റിലും വിജയം കൈവരിച്ച ഇന്ത്യയുടെ നായകന്മാരില്‍ ഒരാളാണ് കോഹ്ലി. ഭാവി മുന്‍പില്‍ കണ്ടാണ് ഈ തീരുമാനം എടുത്തിരിക്കുന്നത്. ടി20യില്‍ ക്യാപ്റ്റനായി നിന്നുള്ള കോഹ്ലിയുടെ ഉജ്വല പ്രകടനത്തിന് ഞങ്ങള്‍ നന്ദി പറയുന്നു. വരുന്ന ലോക കപ്പിലേക്കായി കോഹ്ലിക്ക് ഞങ്ങളുടെ എല്ലാ ആശംസകളും. ഇനിയും ഇന്ത്യക്ക് വേണ്ടി റണ്‍ വാരിക്കൂട്ടുന്നത് തുടരുമെന്ന് പ്രതീക്ഷിക്കുന്നു’ ഗാംഗുലി പറഞ്ഞു.

Virat Kohli Can Even Go To Oxford Street Without A Shirt - Sourav Ganguly - CricketAddictor

യു.എ.ഇ ആതിഥ്യം വഹിക്കുന്ന ലോക കപ്പിനുശേഷം കോഹ്‌ലി ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയും. കോഹ്‌ലി തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. എന്നാല്‍ ടെസ്റ്റ്, ഏകദിന ടീമുകളുടെ നായക പദവിയില്‍ തുടരുമെന്ന് കോഹ്‌ലി വ്യക്തമാക്കിയിട്ടുണ്ട്.