മികച്ച പ്രകടനം കാഴ്ചവെച്ച് സ്മിത്ത്; സച്ചിന്റെയും സെവാഗിന്റെയും റെക്കോഡ് തെറിച്ചു

ടെസ്റ്റില്‍ അതിവേഗം 7500 റണ്‍സെന്ന നാഴികക്കല്ല് പിന്നിട്ട് ഓസീസ് താരം സ്റ്റീവ് സ്മിത്ത്. ഗബ്ബയില്‍ നടക്കുന്ന നാലാമത്തയും അവസാനത്തെയും ടെസ്റ്റില്‍ രണ്ടാമിന്നിംഗ്സില്‍ 55 റണ്‍സുമായി സ്മിത്ത് ഓസീസിന്റെ ടോപ്സ്‌കോററായിരുന്നു. ഇതോടെയാണ് 7500 റണ്‍സ് ക്ലബ്ബിലും സ്മിത്ത് ഇടംനേടിയത്.

139 ഇന്നിംഗ്സുകളില്‍ നിന്നാണ് സ്മിത്ത് 7500 കടന്നത്. ഇന്ത്യയുടെ മുന്‍ ഇതിഹാസ ഓപ്പണര്‍മാരായ സച്ചിന്‍ തെണ്ടുല്‍ക്കറും വീരേന്ദര്‍ സെവാഗും പങ്കിട്ട റെക്കോഡാണ് സ്മിത്ത് സ്വന്തം പേരിലാക്കിയത്. 144 ഇന്നിംഗ്സുകളിലായിരുന്നു സച്ചിനും വീരുവും 7500 റണ്‍സ് തികച്ചത്.

Steve Smith Cheating Accusations

മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഇതിഹാസം ഗാരി സോബേഴ്സ് (147 ഇന്നിംഗ്സ്), ശ്രീലങ്കയുടെ കുമാര്‍ സങ്കക്കാര (147 ഇന്നിംഗ്സ്), ഇന്ത്യയുടെ രാഹുല്‍ ദ്രാവിഡ് (148 ഇന്നിംഗ്സ്) എന്നിവരാണ് ഈ നേട്ടത്തില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളിലുള്ളത്.

AUS Vs IND, 3rd Test: Steve Smith Reveals What Worked For Him After Hitting 27th Century

ഗബ്ബ ടെസ്റ്റിലെ രണ്ടാം ഇന്നിംഗ്‌സില്‍ 74 പന്തുകള്‍ നേരിട്ട സ്മിത്ത് ഏഴു ഫോറുകളുടെ അകമ്പടിയിലാണ് 55 റണ്‍സെടുത്തത്. 294 റണ്‍സിന് രണ്ടാം ഇന്നിംഗ്‌സില്‍ ഓള്‍ഔട്ടായ ഓസീസ് 328 റണ്‍സിന്റെ വിജയലക്ഷ്യമാണ് ഇന്ത്യയ്ക്ക് നല്‍കിയിരിക്കുന്നത്.