ഇംഗ്ലണ്ടിനെതിരായ പരമ്പരയില്‍ ശ്രേയസ് അയ്യരെ ഒഴിവാക്കികൊണ്ടുളള ഇന്ത്യന്‍ ടീം പ്രഖ്യാപനം വലിയ വിവാദങ്ങള്‍ക്കാണ് വഴിവച്ചത്. വിരാട് കോഹ്‌ലി, രോഹിത് ശര്‍മ്മ എന്നീ സീനിയര്‍ താരങ്ങള്‍ വിരമിച്ച ഒഴിവിലേക്ക് ടീമിലെത്താന്‍ എറ്റവും യോഗ്യനായ താരമായിരുന്നു ശ്രേയസ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ഇതിനോടകം തന്റെ പ്രതിഭയും കഴിവും എന്താണെന്ന് ശ്രേയസ് കാണിച്ചുതന്നിട്ടുണ്ട്. എന്നിട്ടും ശ്രേയസിനെ ഒഴിവാക്കി കരുണ്‍ നായര്‍ക്കാണ് സെലക്ടര്‍മാര്‍ അവസരം നല്‍കിയത്. ഇന്ത്യന്‍ ടീമില്‍ എത്താന്‍ എന്തുകൊണ്ടും അര്‍ഹനായ താരമാണ് കരുണ്‍. എന്നാല്‍ ശ്രേയസിനെ കൂടി ടീമില്‍ ഉള്‍പ്പെടുത്താമായിരുന്നു എന്നാണ് ക്രിക്കറ്റ് വിദഗ്ധരും ആരാധകരും ഉള്‍പ്പെടെ അഭിപ്രായപ്പെട്ടത്.
ശ്രേയസ് അയ്യരെ പുറത്താക്കിയതിന്റെ കാരണം ഒടുവില്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു ദേശീയ മാധ്യമമാണ് ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ശ്രേയസ് അയ്യരുടെ ആക്രമണോത്സുകമായ ബാറ്റിങ് സമീപനത്തേക്കാള്‍ കരുണ്‍ നായരുടെ ശാന്തതയും സംയമനവും നിറഞ്ഞ മനോഭാവമാണ് സെലക്ടര്‍മാര്‍ നോക്കിയതെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. കൂടാതെ ആഭ്യന്തര ക്രിക്കറ്റിലെ ഗംഭീര പ്രകടനം ടീം സെലക്ഷനില്‍ കരുണിന് മുന്‍ഗണന ലഭിച്ചു. കഴിഞ്ഞ കുറച്ച് സീസണുകളിലായി സ്ഥിരതയാര്‍ന്ന പ്രകടനാണ് കരുണ്‍ കാഴ്ചവയ്ക്കുന്നത്.
Read more
അതേസമയം ഇംഗ്ലണ്ട് പരമ്പരയില്‍ കരുണ്‍ തിളങ്ങാതെ വരികയും ശ്രേയസ് തന്റെ മികച്ച ഫോം തുടരുകയും ചെയ്താല്‍ ശ്രേയസിന് ഇന്ത്യന്‍ ടീമിലേക്ക് ഉടന്‍ മടങ്ങിവരാം എന്നാണ് ബിസിസിഐ വൃത്തങ്ങള്‍ പറയുന്നത്. ഏകദിന, ടി20 ഫോര്‍മാറ്റില്‍ സമീപകാലത്തായി ശ്രദ്ധേയ പ്രകടനമാണ് ശ്രേയസ് കാഴ്ചവയ്ക്കുന്നത്. ഇക്കാരണം കൊണ്ട് റെഡ് ബോള്‍ ടീമിലേക്ക് താരത്തിന് എപ്പോള്‍ വേണമെങ്കിലും വിളി വരാം, ബിസിസിഐ വൃത്തം പറഞ്ഞു.