CSK UPDATES: ചെന്നൈ ആരാധകർക്ക് ഷോക്കിങ് ന്യുസ്; വിരമിക്കൽ സൂചന നൽകി എം എസ് ധോണി

ഐപിഎലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ കരുത്തരായ പഞ്ചാബ് കിങ്സിനെതിരെയാണ് ചെന്നൈ സൂപ്പർ കിങ്‌സ് പോരാട്ടത്തിനായി ഇറങ്ങുന്നത്. ടോസ് നേടി ബോളിങ് തിരഞെടുത്ത പഞ്ചാബ് കിങ്‌സ് ചെന്നൈയുടെ ആദ്യ 3 വിക്കറ്റുകളും സ്വന്തമാക്കി.

ചെന്നൈക്ക് വേണ്ടി സായ്ക്ക് റഷീദ് 11 റൺസും, ആയുഷ് മാത്രേ 7 റൺസും, രവീന്ദ്ര ജഡേജ 17 റൺസും നേടി പുറത്തായി. ഇത്തവണ പവർപ്ളേയിൽ തന്നെ മിഡിൽ ഓർഡർ ബാറ്റ്‌സ്മാനായ ജഡേജയെ കൊണ്ട് വന്നിട്ടും ടീമിന് ഗുണകരമായി ഒന്നും തന്നെ താരത്തിന് ചെയ്യാൻ സാധിച്ചില്ല.

ഇപ്പോഴിതാ ആരാധകർക്കുള്ള ഷോക്കിങ് ന്യുസ് ആണ് ധോണി തന്നിരിക്കുന്നത്. ചെന്നൈയിലെ ആരാധകരുടെ ആവേശം കണ്ട ധോണിയോട് അടുത്ത വര്ഷം താൻ ടീമിനോടൊപ്പം ഉണ്ടാകുമോ എന്ന് ഡാനി മോറിസോൺ ചോദിച്ചപ്പോൾ, അടുത്ത മത്സരത്തിൽ താൻ കളിക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ പോലും ഉറപ്പില്ല എന്നാണ് താരം നൽകിയ മറുപടി.

നിലവിലെ ടീമിന്റെ അവസ്ഥയിൽ ആരാധകർക്ക് നിരാശയാണുള്ളത്. കൂടാതെ എം എസ് ധോണി ഇപ്പോൾ ഫോം ഔട്ടുമാണ്. താരം വിരമിക്കണം എന്നുള്ള ആവശ്യവും ശക്തമാണ്.