ശര്‍ദുല്‍ താക്കൂര്‍, തന്റെ പരിമിതികളില്‍ നിന്ന് ഒരു വഴി കണ്ടെത്തുന്ന ചുണക്കുട്ടി

 

വിമല്‍ താഴെത്തുവീട്ടില്‍

ആ കളിക്കാരന്‍ ബൗള്‍ ചെയ്യാന്‍ ഓടിവരുന്നത് കാണുബോഴും, ബാറ്റ് ചെയ്യാന്‍ ക്രീസില്‍ നില്‍ക്കുബോഴും എതിരെ ടീമിന് ഒരു ഭീഷണിയായി അവര്‍ക്ക് തോന്നാറില്ല. വാസ്തവത്തില്‍, അദ്ദേഹം മികച്ച ഒരു മീഡിയം പേസറും തന്നില്‍ നിഷ്പിതമായ ജോലി കൃത്യമായി ചെയ്യുന്ന ഒരു മികച്ച ബാറ്ററുമാണ്. എന്നാല്‍ മുംബൈയുടെ ഈ ഓള്‍റൗണ്ടര്‍ അതിനേക്കാള്‍ മുകളിലേക്ക് ഉയരാന്‍ കഴിവുള്ള ഒരു അസാമാന്യ പ്രതിഭയാണ് .!

ദക്ഷിണാഫ്രിക്കയിലെ രണ്ടാം ടെസ്റ്റില്‍ ജോഹന്നാസ്ബര്‍ഗില്‍ ഇന്ത്യ 11 പേരെ കൊണ്ട് ഇറങ്ങിയെങ്കിലും, അത് ശരിക്കും ശാര്‍ദുല്‍ താക്കൂര്‍ എന്ന കളിക്കാരന് തന്റെ പ്രശസ്തി വര്‍ദ്ധിപ്പിക്കാന്‍ കളിച്ച ഒരു മത്സരമായി മാറിയിരുന്നു. പേസ് ബൗളിംഗ് ഓള്‍റൗണ്ടര്‍ ശാര്‍ദുല്‍ താക്കൂര്‍ തന്റെ കരിയറിലെ ഏറ്റവും മികച്ച ടെസ്റ്റ് ബൗളിംഗ് പ്രകടനവും (7/ 61) അതോടൊപ്പം ദക്ഷിണാഫ്രിക്കയ്ക്കെതിരെ ടെസ്റ്റില്‍ ക്രിക്കറ്റില്‍ ഒരു ഇന്ത്യക്കാരന്റെ ഏറ്റവും മികച്ച പ്രകടനവും രേഖപ്പെടുത്തി.

Shardul Thakur Picks 7/61 To Register Best Bowling Figures By An Indian  Against South Africa | Cricket News

ബോളുകൊണ്ട് മാത്രമല്ല, ബാറ്റുകൊണ്ടും താക്കൂര്‍ , രണ്ടാം ഇന്നിംഗ്സില്‍ ഇന്ത്യയുടെ ആദ്യ വിക്കറ്റുകള്‍ അതിവേഗത്തില്‍ നഷ്ടമായപ്പോള്‍ ഒരു ബാറ്ററുടെ പരിവേഷത്തോടെ വന്നു നിര്‍ണായക റണ്‍സുകള്‍ സംഭാവന ചെയ്യുകയും ചെയ്തു. ആ ടെസ്റ്റില്‍ പ്രകടനങ്ങളുടെ അടിസ്ഥാനത്തില്‍ ശാര്‍ദുല്‍ താക്കൂര്‍ വിജയപക്ഷത്ത് നില്ക്കാന്‍ അര്‍ഹനായിരുന്നു എങ്കിലും സന്ദര്‍ശകര്‍ കളിയുടെ മറ്റു വശങ്ങളില്‍ പരിഭ്രാന്തരായി മല്‍സരം വിട്ടുകൊടുത്തു.

തോറ്റു എന്നിരുന്നാലും, താക്കൂറിന്റെ മികച്ച പ്രകടനത്തെ ഒരിക്കലും അവഗണിക്കാനാവില്ല. ചുരുങ്ങിയ രാജ്യാന്തര കരിയറില്‍ ബാറ്റും ബോളും കൊണ്ട് ഒരുപോലെ കളിയുടെ ഗതി മാറ്റിമറിക്കാന്‍ തനിക്ക് കഴിയുമെന്ന് 30-കാരന്‍ തെളിയിച്ചു. ഇംഗ്ലണ്ടില്‍, കളിയിലെ നിര്‍ണായക ഘട്ടങ്ങളില്‍ നിര്‍ണായക വിക്കറ്റുകള്‍ നേടിയതിന് പുറമെ രണ്ട് മിന്നുന്ന അര്‍ദ്ധ സെഞ്ച്വറികള്‍ നേടി. അതിനെല്ലാം പുറമേ അദ്ദേഹം ഓവല്‍ ടെസ്റ്റിനെ തലകീഴായി മറിച്ചു.

ഇന്ത്യയ്ക്ക് വേണ്ടിയുള്ള ഏകദിനങ്ങളിലും T20കളിലും ചെന്നൈ സൂപ്പര്‍ കിംഗ്സിനായി ഐപിഎല്ലില്‍ പോലും അദ്ദേഹം അവിസ്മരണീയമായ ബൗളിംഗ് ശ്രമങ്ങളുമായി എത്താറുണ്ട്, പലപ്പോഴും തുടര്‍ച്ചയായി രണ്ട് വിക്കറ്റുകള്‍ നേടിയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്. ഇന്നത്തെ മത്സരത്തിലെ അര്‍ദ്ധസെഞ്ച്വറിയും അത്തരത്തിലുള്ള അപ്രതീക്ഷിത പ്രകടനങ്ങളില്‍ ഒന്നാണ്..

IND VS SA: Shardul Thakur hits half-century, after 21 years such a  half-century in ODIs!

ബ്രിസ്ബെയ്നിലും ഓവലിലും (ഏതാണ്ട്) ജോഹന്നാസ്ബര്‍ഗിലും താക്കൂര്‍ ചെയ്തതുപോലെ ചെയ്ത് സാധാരണ കളിക്കാര്‍ ടെസ്റ്റ് മത്സരങ്ങളില്‍ തിരിയാറില്ല. അപ്പൊള്‍ നമ്മള്‍ സമ്മതിക്കേണ്ട കാര്യം എന്തെന്നാല്‍, താക്കൂര്‍ ഒരു അസാമാന്യ പ്രതിഭയും എന്നാല്‍ തന്റെ പരിമിതികളില്‍ നിന്ന് ഒരു വഴി കണ്ടെത്തുന്ന ഒരു മിടുക്കനുമാണ്.

വാണ്ടറേഴ്സ് ടെസ്റ്റിനിടെ, ജസ്പ്രീത് ബുംറയ്ക്കും മുഹമ്മദ് ഷാമിക്കുമൊപ്പം പോലും അദ്ദേഹം എതിരാളികളെ മികച്ച രീതിയില്‍ ഇല്‍ ഇല്‍ ഭീഷണിപ്പെടുത്തുന്ന ഇന്ത്യന്‍ പേസറായി കാണപ്പെട്ടു, ഇത് ഒരു ബൗളര്‍ എന്ന നിലയിലുള്ള അദ്ദേഹത്തിന്റെ വളര്‍ച്ചയുടെ വലിയ അംഗീകാരമാണ്.

Eng vs Ind 2021 - 4th Test - The Oval - Shardul Thakur changes the mood of  the day

താക്കൂര്‍ മറ്റു ചിലരെക്കാള്‍ ഭാഗ്യം ആസ്വദിക്കുന്ന ഒരു പേസര്‍ എന്ന് വിശേഷിപ്പിക്കുന്നത് അന്യായമാണ്. കഠിനാധ്വാനവും അര്‍പ്പണബോധവും കൊണ്ടാണ് അദ്ദേഹം തന്റെ ആ ഭാഗ്യം നേടിയത്. താക്കൂര്‍ വിജയിക്കുന്നത് ഏതെങ്കിലും ചില മാന്ത്രിക ശക്തികള്‍ കൊണ്ടല്ല, മറിച്ച് എന്തുചെയ്യണമെന്നും എങ്ങനെ ചെയ്യണമെന്നും അദ്ദേഹത്തിനറിയാം. ഈ 30 വയസ്സുകാരന്റെ ഏറ്റവും വലിയ പ്ലസ് പോയിന്റ് അദ്ദേഹത്തിന്റെ സങ്കീര്‍ണ്ണതകള്‍ ഇല്ലാത്ത അദ്ദേഹത്തിന്റെ സമീപനമാണ്.

ജോഹന്നാസ്ബര്‍ഗിലെ തന്റെ പ്രശസ്തമായ പ്രകടനത്തിനു ശേഷം അദ്ദേഹം സത്യസന്ധമായി സമ്മതിച്ചു, താന്‍ പിച്ചില്‍ ഒരു വിള്ളല്‍ കണ്ടെത്തി, അതില്‍ തുടര്‍ച്ചയായി എറിയന്‍ ശ്രമിച്ചുവെന്നും, അത് തനിക്ക് അനുകൂലമായി പ്രവര്‍ത്തിച്ചു എന്നും..

India vs Australia: Is the wait over for Shardul Thakur? | Cricket News -  Times of India

ശ്രമങ്ങള്‍ വളരെ ലളിതമാണ് എന്നാല്‍ അതിലൂടെയുള്ള തെളിയുന്ന ഫലങ്ങള്‍ വളരെ
ലളിതവും എന്നാല്‍ വളരെഅധികം ഫലപ്രദവുമാണ്. ഇവയെല്ലാം വിരല്‍ചൂണ്ടുന്നത് ടീമിന് ഏറ്റവും ഫലപ്രദമായി ഉപയോഗിക്കാന്‍ സാധിക്കുന്ന ഒരു കളിക്കാരനാണ് താക്കൂര്‍…

 

കടപ്പാട്: ക്രിക്കറ്റ് പ്രാന്തന്മാര്‍ 24 x 7