'സൂര്യാസ്തമയ സമയത്തായിരിക്കും അവന്‍ ഉഗ്രരൂപം പുറത്തെടുക്കുക'; ഇന്ത്യന്‍ പേസറെ പുകഴ്ത്തി ബോണ്ട്

ഓസ്ട്രേലിയക്കെതിരായ പിങ്ക് ബാള്‍ ടെസ്റ്റിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ പേസര്‍ ജസ്പ്രീത് ബുംറയെ വാനോളം പുകഴ്ത്തി ന്യൂസിലാന്‍ഡ് ഇതിഹാസ ബോളര്‍ ഷെയ്ന്‍ ബോണ്ട്. ബുംറയുടെ ബോളിംഗ് ആക്ഷനും മിന്നല്‍ വേഗത്തിലുള്ള ഏറും ഓസീസിനെ കുഴപ്പിക്കുമെന്ന് ബോണ്ട് ചൂണ്ടിക്കാട്ടി.

“ബുംറ ഇതുവരെ പിങ്ക് ബാള്‍ ടെസ്റ്റ് കളിച്ചിട്ടില്ലായിരിക്കാം. എന്നാല്‍, എല്ലായ്‌പ്പോഴും മൈതാനത്ത് വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യാന്‍ താത്പര്യമുള്ള ബോളറാണ് അദ്ദേഹമെന്ന് ബോണ്ട് പറഞ്ഞു. ആസ്ട്രേലിയക്കെതിരേ സൂര്യാസ്തമയ സമയത്തായിരിക്കും ബുംറ ഉഗ്രരൂപം പുറത്തെടുക്കുക. താരത്തിന്റെ അസാധാരണമായ ബോളിംഗ് ആക്ഷനും മിന്നല്‍ വേഗത്തിലുള്ള ഏറും ഓസീസിനെ കുഴപ്പിക്കും” ബോണ്ട് പറഞ്ഞു.

Jasprit Bumrah

ബുംറയെയാണ് ക്രിക്കറ്റിലെ നിലവിലെ മികച്ച പേസറായി ബോണ്ട് ചൂണ്ടിക്കാണിക്കുന്നത്. ഐ.പി.എല്ലില്‍ ബുംറ ഭാഗമായ മുംബൈ ഇന്ത്യന്‍സിന്റെ ബോളിങ് പരിശീലകനുമായ ഷെയ്ന്‍ ബോണ്ട്. ഇന്ത്യയ്ക്കായി 14 ടെസ്റ്റില്‍ നിന്ന് 68 വിക്കറ്റും 64 ഏകദിനത്തില്‍ നിന്ന് 104 വിക്കറ്റും 49 ടി20യില്‍ നിന്ന് 59 വിക്കറ്റും 26കാരനായ ബുംറയുടെ വീഴ്ത്തിയിട്ടുണ്ട്. 92 ഐ.പി.എല്ലില്‍ നിന്നായി 109 വിക്കറ്റും ബുംറയുടെ പേരിലുണ്ട്.

Image

ഓസ്ട്രേലിയ-ഇന്ത്യ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിന് അഡ്ലെയ്ഡില്‍ തുടക്കമായി. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത ഇന്ത്യയ്ക്ക് ആദ്യ വിക്കറ്റ് നഷ്ടമായി. പൃഥ്വി ഷാ (0) യുടെ വിക്കറ്റാണ് നഷ്ടമായത്. മിച്ചെല്‍ സ്റ്റാര്‍ക്കിനാണ് വിക്കറ്റ്.