മടങ്ങിവരവില്‍ നാണംകെട്ട് സെവാഗ്; ചരിത്രമെഴുതി അഫ്രീദി

ക്രിക്കറ്റ് മൈതാനത്തിലേക്ക് വെടിക്കെട്ട് വീരന്‍ വീരേന്ദ്ര സെവാഗ് നാണംകെട്ട്. പാക് സൂപ്പര്‍ താരം ഷാഹിദ് അഫ്രീദിയുടെ കറങ്ങി തിരിഞ്ഞ പന്തുകള്‍ക്ക് മുന്നില്‍ ഗോള്‍ഡണ്‍ ഡെക്കാവാനായിരന്നു മറാത്ത അറേബ്യന്‍സിന്റെ നായകന്‍ കൂടിയായ സെവാഗിന്റെ വിധി. അഫ്രീദിയുടെ ഹാട്രിക്ക് ലഭിക്കാനുളള പന്തിലായിരുന്നു സെവാഗ് പുറത്തായത്.

ഇതോടെ ടി10 ക്രിക്കറ്റില്‍ ഗോള്‍ഡണ്‍ ഡെക്കാവുന്ന ആദ്യ ഇന്ത്യന്‍ താരം എന്ന ആരും ആഗ്രഹിക്കാത്ത റെക്കോര്‍ഡും സെവാഗിന്റെ പേരിലായി.
മത്സരത്തില്‍ അഫ്രീദിയുടെ ടീമായ പക്തൂണ്‍സ് 25 റണ്‍സിന് ജയം സ്വന്തമാക്കുകയും ചെയ്തു.

മത്സരത്തില്‍ ടോസ് നേടി ആദ്യ ബാറ്റ് ചെയ്ത പഷ്തൂണ്‍സ് പത്തോവറില്‍ 121 റണ്‍സാണ് സ്വന്തമാക്കിയത്. പുറത്താകാതെ 45 റണ്‍സെടുത്ത ഫഖര്‍ സമാനും 44 റണ്‍സെടുത്ത ഡോസണും ആണ് പഷ്തൂണിനായി തകര്‍പ്പന്‍ പ്രകടനം കാഴ്ച്ചവെച്ചത്. നായകന്‍ ഷാഹിദ് അഫ്രീദി 10 റണ്‍സുമായി പുറത്തായി.

മറുപടി ബാറ്റിംഗിനിറങ്ങിയ സെവാഗിന്റെ ടീമിന് 10 ഓവറില്‍ ഏഴ് വിക്കറ്റിന് 96 റണ്‍സ് എടുക്കാനെ ആയുളളു. 26 പന്തില്‍ 57 റണ്‍സെടുത്ത് ഹെയ്ല്‍സ് പൊരുതി നോക്കിയെങ്കിലും മറ്റാരും പിന്തുണ നല്‍കിയില്ല. അഫ്രീദി രണ്ട് ഓവറില്‍ 19 റണ്‍സ് വഴങ്ങിയാണ് മൂന്ന് വിക്കറ്റ് വീഴ്ത്തിയത്. ടി10 ക്രിക്കറ്റിലെ ആദ്യ ഹാട്രിയ്ക്കും ഇതോടെ അഫ്രീദിയ്ക്ക് സന്തമായി.

പാകിസ്താന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ടി10 ലീഗ് സംഘടിപ്പിക്കുന്നത്. നിരവധി അന്താരാഷ്ട്ര ക്രി്ക്കറ്റ് താരങ്ങളാണ് ഈ ലീഗിലുളളത്.