അയാളുടെ ബാറ്റിംഗ് ഞാൻ ആസ്വദിക്കുന്നു, തുറന്ന് പറഞ്ഞ് യുവതാരം

പോയിന്റ് പട്ടികയിൽ മുന്നിലുള്ള കൊൽത്തയുമായി ജയിക്കാൻ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കണം എന്ന് ഡൽഹിക്ക് അറിയാമായിരുന്നു. ടോസ് കിട്ടിയാലും ഇല്ലെങ്കിലും ഉള്ള തന്ത്രവുമായിട്ടാണ് ഡൽഹി ഇറങ്ങിയത്. കഴിഞ്ഞ വർഷത്തെ തങ്ങളുടെ പ്രധാന ആയുധമായ പവർ പ്ലേ മുതലാക്കുക. പണ്ട് പ്യഥിഷായുടെ പങ്കാളി ധവാൻ ആണെങ്കിൽ ഇപ്പോൾ അത് വാർണർ ആണെന്ന് മാത്രം. ഷാ- വാർണർ സഖ്യം ഉയർത്തിയ 93 റണ്ണിന്റെ കൂട്ടുകെട്ട് ആയിരുന്നു വിജയത്തിന്റെ അടിത്തറ എന്നും പറയാം. താൻ വാർണറിന്റെ കൂടെ ബാറ്റ് ചെയ്യുന്നത് ആസ്വദിക്കുന്നു എന്ന് പറയുകയായിരുന്നു മത്സരശേഷം ഷാ.

“പവർപ്ലേയിൽ തകർത്തടിക്കുക എന്നതായിരുന്നു ഞങ്ങളുടെ ലക്ഷ്യം. അവർ സ്ലോ ബോളുകൾ എറിഞ്ഞപ്പോൾ ഞങ്ങൾ വലിയ ബൗണ്ടറി ടാർഗെറ്റ് ചെയ്തു. വാർണർ ബാറ്റ് ചെയ്യുന്നത് ഞാൻ ശരിക്കും ആസ്വദിച്ചു. അത്ര മനോഹരമായിട്ടാണ് അദ്ദേഹം അവരെ നേരിട്ടത് ”

ഈ ജയത്തോടെ ടൂർണമെൻ്റിൽ ശക്തമായ തിരിച്ചുവരവാണ് ഡൽഹി നടത്തിയിരിക്കുന്നത്. താക്കൂർ – അക്സർ സഖ്യം വാലറ്റത്തിൽ നടത്തിയ പ്രകടനവും ഡൽഹിക്ക് മുന്നോട്ടുള്ള മത്സരങ്ങൾക്ക് കരുത്താകും