ചാമ്പ്യന്‍സ് ട്രോഫി കാരണം ബിസിസിഐയും പിസിബിയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ കൂടുതല്‍ വഷളായിരിക്കുകയാണ്. ആഗോള ഇവന്റ് അടുത്ത വര്‍ഷം പാകിസ്ഥാനില്‍ കളിക്കാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്. എന്നാല്‍ നിലവിലെ സാഹചര്യം പരിഗണിക്കുമ്പോള്‍ ടൂര്‍ണമെന്റിന്റെ സംബന്ധിച്ച് വ്യക്തമായ ഒരു ചിത്രമില്ല. അതിനിടെ ബിസിസിഐക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ച് പാക് മുന്‍ താരം ഷാഹിദ് അഫ്രീദി രംഗത്തുവന്നു. ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കിയെന്ന് അഫ്രീദി ആരോപിക്കുന്നു.
രാഷ്ട്രീയത്തെ കായികവുമായി ഇഴചേര്‍ത്ത് ബിസിസിഐ അന്താരാഷ്ട്ര ക്രിക്കറ്റിനെ അപകടകരമായ അവസ്ഥയിലാക്കി. ഹൈബ്രിഡ് മോഡലിനെതിരായ പിസിബിയുടെ നിലപാടിനെ പൂര്‍ണ്ണമായി പിന്തുണയ്ക്കുക. പ്രത്യേകിച്ചും പാകിസ്ഥാന്‍ (സുരക്ഷാ ആശങ്കകള്‍ക്കിടയിലും) 26/11 ന് ശേഷം ഒരു ഉഭയകക്ഷി വൈറ്റ്-ബോള്‍ പരമ്പര ഉള്‍പ്പെടെ അഞ്ച് തവണ ഇന്ത്യയില്‍ പര്യടനം നടത്തിയതിനാല്‍. ഐസിസിയും അതിന്റെ ഡയറക്ടര്‍ ബോര്‍ഡും ന്യായം ഉയര്‍ത്തിപ്പിടിക്കാനും അവരുടെ അധികാരം ഉറപ്പിക്കാനും സമയമായി- അഫ്രീദി എക്സില്‍ കുറിച്ചു.
ഇന്ത്യന്‍ ക്രിക്കറ്റിന്റെ പരമോന്നത സമിതിക്ക് ഇന്ത്യന്‍ സര്‍ക്കാരില്‍ നിന്ന് എന്‍ഒസി ലഭിച്ചിട്ടില്ല. അതിനാല്‍ മെന്‍ ഇന്‍ ബ്ലൂ പാകിസ്ഥാനില്‍ കളിക്കില്ലെന്ന് അധികൃതര്‍ ഐസിസിയെ അറിയിച്ചിരുന്നു. ഇന്ത്യക്ക് തങ്ങളുടെ മത്സരങ്ങള്‍ വേറൊരു രാജ്യത്ത് വേണം. ഇന്ത്യയുടെ ആവശ്യം അംഗീകരിക്കാന്‍ പാകിസ്ഥാന്‍ ആഭ്യന്തര മന്ത്രിയും പിസിബി ചെയര്‍മാനുമായ മൊഹ്സിന്‍ നഖ്വിയും വിസമ്മതിച്ചു.
മുന്നോട്ടുള്ള വഴി തീരുമാനിക്കാനും ഷെഡ്യൂള്‍ അന്തിമമാക്കാനും നവംബര്‍ 29 ന് ഐസിസിയുടെ നേതൃത്വത്തില്‍ ബന്ധപ്പെട്ടവര്‍ യോഗം ചേരും. റാഷിദ് ലത്തീഫ് പറയുന്നതനുസരിച്ച്, ബിസിസിഐ, പിസിബി, ഐസിസി എന്നിവ ഇതിനകം ഹൈബ്രിഡ് മോഡലിനെക്കുറിച്ച് സമ്മതിച്ചിട്ടുണ്ട്, അതിനാല്‍ പ്രഖ്യാപനം ഒരു ഔപചാരികത മാത്രമാണ്.