'സഞ്ജു കുറച്ച് ബുദ്ധി ഉപയോഗിക്കണം, എത്ര അവസരങ്ങളാണ് അവൻ പാഴാക്കിയത്'; തുറന്നടിച്ച് മുൻ ഇന്ത്യൻ താരം

ഇപ്പോൾ നടക്കുന്ന ടി 20 ലോകകപ്പിൽ ഇന്ത്യക്ക് തുടർച്ചയായ രണ്ടാം ജയം. നമീബിയക്കെതിരെ നടന്ന മത്സരത്തിൽ 93 റൺസിനാണ് ഇന്ത്യ വിജയിച്ചത്. ബാറ്റിംഗിൽ ഓപണർ ഇഷാൻ കിഷനും, ഓൾ റൗണ്ടർ ഹാർദിക്‌ പാണ്ട്യയും അർധ സെഞ്ചുറി നേടി മികച്ച പ്രകടനം കാഴ്ച വെച്ചു. ഇതോടെ ഗ്രൂപ്പ് ഘട്ടത്തിലെ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് എത്താൻ ഇന്ത്യക്ക് സാധിച്ചു.

മത്സരത്തിൽ ഭേദപ്പെട്ട പ്രകടനം മാത്രമാണ് സഞ്ജു സാംസൺ കാഴ്ച വെച്ചത്. ഇപ്പോഴിതാ താരത്തിനെതിരെ ആഞ്ഞടിച്ച് സംസാരിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരവും സെലക്ടറുമായിരുന്ന ക്രിസ് ശ്രീകാന്ത്. തന്റെ ഫോം തെളിയിക്കാന്‍ കിട്ടിയ മികച്ച അവസരമാണ് സഞ്ജു പാഴാക്കിയതെന്ന് ശ്രീകാന്ത് വിമർശിച്ചു.

Read more

അഭിഷേക് ശര്‍മ്മയുടെ അഭാവത്തില്‍ ഓപ്പണറായി ഇറങ്ങിയ സഞ്ജു, ഏഴ് പന്തില്‍ മൂന്ന്‌ സിക്‌സറുകള്‍ ഉള്‍പ്പെടെ 22 റണ്‍സെടുത്ത് നില്‍ക്കെയാണ് പുറത്തായത്. രണ്ട് വലിയ ഷോട്ടുകള്‍ക്ക് ശേഷം വലിയ ഷോട്ട് കളിക്കുന്നതിന് പകരം സിംഗിളെടുത്ത് ബുദ്ധിപരമായി സഞ്ജു കളിക്കണം. ടീമില്‍ സ്ഥാനം ഉറപ്പിക്കാന്‍ പറ്റിയ മത്സരമായിരുന്നു ഇത്. എത്ര അവസരം കൊടുത്താലും സഞ്ജു വലിയ സ്‌കോര്‍ നേടുന്നില്ല എന്ന് ഇനി എല്ലാവരും പറയും,’ ശ്രീകാന്ത് പറഞ്ഞു.