ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കാൻ പോകുന്ന ടി-20 പരമ്പരയിൽ മലയാളി താരം സഞ്ജു സാംസണ് ഓപ്പണിങ് സ്ഥാനം നഷ്ടപ്പെടും. ശുഭ്മൻ ഗിൽ പരിക്കിൽ നിന്നും മുക്തി നേടി തിരികെ ഇന്ത്യൻ സ്‌ക്വാഡിലേക്ക് മടങ്ങിയെത്തുന്നു. ഇതോടെ പ്ലെയിങ് ഇലവനിൽ നിന്നും സഞ്ജു സാംസൺ പുറത്താക്കാനുള്ള സാധ്യതയും കൂടുതലാണ് എന്നാണ് ആരാധകരുടെ വിലയിരുത്തൽ.
നേരത്തെ, പരിക്കില്‍ നിന്ന് പൂര്‍ണമായും മുക്തനല്ലാതിരുന്നില്ലെങ്കിലും ടി20 ടീമില്‍ ഗില്ലിനെ ഉള്‍പ്പെടുത്തുകയായിരുന്നു. എന്നാൽ ആദ്യ മത്സരങ്ങളിൽ താരം കളിക്കില്ലെന്ന സൂചനയാണ് ഉണ്ടായിരുന്നത്. ഇതോടെ ഓപ്പണർ സ്ഥാനം മലയാളി താരം സഞ്ജു സാംസണിന് തിരിച്ചുകിട്ടുമെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു.
Read more
ഗില്‍ ട്വന്റി 20 ടീമില്‍ എത്തിയതോടെ സഞ്ജുവിന് ഓപ്പണിംഗിലെ സ്ഥാനം നഷ്ടമായിരുന്നു. ഏഷ്യാ കപ്പില്‍ അഭിഷേക് ശര്‍മ്മയ്ക്കൊപ്പം ഗില്‍ ഓപ്പണറായതോടെ സഞ്ജുവിനെ മധ്യനിരയിലേക്ക് മാറ്റിയിരുന്നു. ഡിസംബർ 9 നു കട്ടക്കിലെ ബരാബതി സ്റ്റേഡിയത്തിൽ വെച്ച് നടക്കും.







