സഞ്ജു സാംസണ്‍ കൂടുതല്‍ സ്ട്രോംഗും കൂടുതല്‍ മെച്വേര്‍ഡും ആകുകയാണ്!

ജോസും, ജെസ്വാളും തകര്‍ത്തടിച്ച പവര്‍ പ്ലേയ്ക്കു ശേഷമാണ് സഞ്ജു ക്രീസിലേക്ക് വരുന്നത്. Carrying the momentum forward… ആ സിറ്റുവേഷനില്‍ ക്രീസിലേക്കു വരുന്ന വണ്‍ ഡൌണ്‍ ബാറ്റര്‍ ചെയ്യേണ്ടത് തന്നെയായിരുന്നു സഞ്ജു ചെയ്തതും.

ഉമ്രാന്റെ പേസിനെ മുതലെടുത്തു കളിച്ച ആ ഷോട്ടുകള്‍. ബൗണ്‍സറിനെ പെര്‍ഫെക്റ്റായി ഡഗ് ചെയ്ത ശേഷം മനോഹരമായ ഒരു ഡെഫ്റ്റ് ടച്ചില്‍ കീപ്പറുടെ തലയ്ക്കു മുകളിലൂടെ ബൗണ്ടറി കടത്തിയപ്പോള്‍, കമന്ററി ബോക്‌സില്‍, കഴിഞ്ഞ രാത്രിയില്‍ മാര്‍ക്ക് വുഡിന്റെ ബൗണ്‍സറിനെ ഡഗ് ചെയ്യുന്നതില്‍ പിഴച്ചു പോയ സര്‍ഫറാസ് ഖാന്റെ റഫറന്‍സ് വന്നിരുന്നു. ഉമ്രാനെ തന്നെ തേര്‍ഡ് മാനിലേക്ക് ഗൈഡ് ചെയ്ത് മറ്റൊരു ബൗണ്ടറിയും നേടുന്നുണ്ട്.

മികച്ച സ്പിന്നര്‍മാരെ നേരിടുന്നത്തില്‍ പലപ്പോഴും പിഴവ് വരുത്താറുള്ള സഞ്ജു, ആദില്‍ റഷീദിനെ എങ്ങനെ നേരിടുന്നു എന്നതായിരുന്നു ആകാംഷയോടെ കാത്തിരുന്നത്. റഷീദിനെ മിഡ്വിക്കറ്റിന് മുകളിലൂടെ പുള്‍ ചെയ്ത് സിക്‌സര്‍ പറത്തിയാണ് സഞ്ജു സ്വാഗതം ചെയ്തത്. സെക്കന്റ് സ്‌പെല്‍ എറിയാന്‍ വന്ന റഷീദിനെ ലോങ്ങ് ഓഫീന് മുകളിലൂടെ വീണ്ടും പറത്തുന്നുണ്ട്. സുന്ദറിനെതിരെ ബാക്ക്ഫൂട്ടില്‍ എക്‌സ്ട്രാ കവറിനും, ലോങ്ങ് ഓഫിനും ഇടയിലൂടെ പറത്തിയ ആ സിക്‌സ് ഒരു റിയല്‍ ട്രീറ്റ് തന്നെയായിരുന്നു.

സാംസണ്‍ കൂടുതല്‍ സ്ട്രോങ്ങും കൂടുതല്‍ മെച്വേര്‍ഡും ആകുകയാണ്. തുടക്കത്തില്‍ പറഞ്ഞത് തന്നെ വീണ്ടും പറയുകയാണ്. He should carry forward the momentum. ഒന്നോ രണ്ടോ മാച്ചിലല്ല…. Throughout the seaosn…