സഞ്ജു മടങ്ങിവരുന്നു, ഇനി കാണാന്‍ പോകുന്നത് തഴഞ്ഞവര്‍ക്കുള്ള മറുപടി

ഒരു ഇടവേളക്ക് ശേഷം സഞ്ജു സാംസണ്‍ വീണ്ടും ക്രിക്കറ്റ് മത്സരത്തിനിറങ്ങുന്നു. സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനായി സഞ്ജു ഇറങ്ങും. നിലവില്‍ കേരള ടീമിനൊപ്പം ടൂര്‍ണമെന്റിനായുള്ള തയ്യാറെടുപ്പിലാണ് സഞ്ജു.

ഏകദിന ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ടതിന് പിന്നാലെ സഞ്ജു കേരള ടീമിനൊപ്പം ചേര്‍ന്നിരുന്നു. ഈ മാസം 16ന് ഹിമാചല്‍ പ്രദേശിനെതിരെയാണ് കേരളത്തിന്റെ ആദ്യ മത്സരം. ഈ മത്സരത്തില്‍ സഞ്ജു ഇറങ്ങും.

സഞ്ജുവിന്റെ ഗംഭീര തിരിച്ചുവരവിനായി കാത്തിരിക്കുന്ന ആരാധകര്‍ ഏറെ പ്രതീക്ഷയിലാണ്. ഏകദിന ലോകകപ്പ് ടീമില്‍ നിന്ന് തഴഞ്ഞവര്‍ക്കുള്ള മറുപടി കേരളത്തിനായി ഗംഭീര പ്രകടനം നടത്തി നല്‍കാന്‍ സഞ്ജുവിന് സാധിക്കുമെന്നാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Read more

2022ല്‍ കേരളത്തെ സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ നയിച്ചത് സഞ്ജുവായിരുന്നു. ഇന്ത്യന്‍ സെലക്ടര്‍മാരുടെ ശ്രദ്ധ നേടുന്ന തരത്തില്‍ വലിയൊരു പ്രകടനം നടത്താന്‍ സഞ്ജുവിന് സാധിക്കുമോയെന്നാണ് ഇനി കാണേണ്ടത്.