ഉമ്രാൻ മാലിക്കിനെയും കൂട്ടരെയും കണ്ടം വഴിയൊടിച്ച് സഞ്ജുവും സച്ചിൻ ബേബിയും; കേരളത്തിന്റെ സാദ്ധ്യതകൾ ഇങ്ങനെ; കുറ്റം പറഞ്ഞവർ എവിടെ

സയ്യിദ് മുഷ്താഖ് അലി ട്രോഫിയിലെ കഴിഞ്ഞ മത്സരം തോറ്റതിന് സഞ്ജു സാംസണെ എയറിൽ കയറ്റാൻ നോക്കിയവർ ഇപ്പോൾ എവിടെ, വേഗത്തിന്റെ പര്യയായമായ ഉമ്രാൻ മാലിക്കിനെയും കൂട്ടരെയും തോൽപ്പിച്ച് സഞ്ജു തന്നെ വിക്ഷേപിച്ചവർക്ക് മറുപടി കൊടുത്തിരിക്കുന്നു. ജമ്മു കാശ്മീരിനെ 62 റൺസിനാണ് കേരളം തോൽപ്പിച്ചത്.

ആദ്യം ബാറ്റ് ചെയ്ത കേരളം സീനിയർ താരങ്ങളായ സഞ്ജു സാംസൺ സച്ചിൻ ബേബി എന്നിവരുടെ തകർപ്പൻ അർദ്ധ സെഞ്ചുറി മികവിലാണ് സ്കോർ ബോർഡ് കുതിച്ചത്. സഞ്ജു സാംസൺ 61 ഉം സച്ചിൻ ബേബി 62 ഉം നേടി. സച്ചിൻ ബാബയ്‌ തന്നെ ആയിരുന്നു കൂടുതൽ ആക്രമണകാരി. സഞ്ജു സാംസൺ ആക്റ്റ് നായകന്റെ ഇന്നിംഗ്സ് തന്നെയാണ് കളിച്ചത്. ഇരുവരുടെയും മികവിൽ കേരളം 184 റൺസ് എടുത്തു.

മറുപടിയിൽ ബേസിൽ തമ്പിയുടെയും കെ.എം ആസിഫിന്റെയും മൂന്ന് വിക്കറ്റ് പ്രകടനങ്ങൾ കാശ്മീരിനെ തകർത്തു. അടുത്ത മത്സരം കൂടി ജയിക്കാനായാൽ അടുത്ത ഘട്ടത്തിലേക്ക് കേരളത്തിന് കടക്കാം.