മാസ്സായി വന്ന സഞ്ജുവിനും കൂട്ടർക്കും കണ്ണീരോടെ പടിയിറക്കം; മലയാളി ആരാധകർക്ക് നിരാശ

ഇപ്പോൾ നടക്കുന്ന സയ്ദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്‍റില്‍ നിന്ന് കേരളം പുറത്ത്. അവസാന ഗ്രൂപ്പ് ഘട്ടത്തിൽ ആന്ധ്ര പ്രദേശിനെ മുംബൈ നാല് വിക്കറ്റിന് തോൽപ്പിച്ചതോടെയാണ് കേരളത്തിന്റെ ക്വാട്ടർ പ്രതീക്ഷകൾക്ക് വിരാമമായത്. 16 പോയിന്റുകളുമായി കേരളവും, മുംബൈയും സമാസമം ആയിരുന്നു നിന്നിരുന്നത്. ഇന്നത്തെ മത്സരത്തിൽ വിജയിച്ചതോടെ മുംബൈ ക്വാട്ടർ ഫൈനലിലേക്ക് കടന്നു.

20 പോയിന്റുള്ള ആന്ധ്ര നേരത്തെ തന്നെ ക്വാട്ടറിലേക്ക് കടന്നിരുന്നു. ഇത്തവണ കേരള മികച്ച പ്രകടനം തന്നെയായിരുന്നു ടൂർണമെന്റിൽ ഉടനീളം കാഴ്ച വെച്ചിരുന്നത്. എന്നാൽ ക്യാപ്റ്റനായ സഞ്ജു സാംസണ് അത്ര നല്ല സമയം അല്ലായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളിൽ 6 മത്സരങ്ങളാണ് വരുന്നത്, അതിൽ 5 എണ്ണം കളിച്ച സഞ്ജു ഒരു അർദ്ധ സെഞ്ച്വറി മാത്രമാണ് നേടിയിട്ടുള്ളത്. അകെ മൊത്തം 136 റൺസാണ് സഞ്ജു ഗ്രൂപ്പ് ഘട്ടത്തിൽ ടീമിന് വേണ്ടി നേടിയിരിക്കുന്നത്.

അന്താരാഷ്ട്ര മത്സരങ്ങളിൽ സമീപകാലത്തായി മികച്ച പ്രകടനം ഉള്ളത് കൊണ്ട് സഞ്ജുവിന് ഇന്ത്യൻ ടീമിൽ അവസരം ലഭിക്കും, പക്ഷെ നിലവിലെ മോശമായ ഫോമിൽ തുടർന്നാൽ അദ്ദേഹത്തിന്റെ സീറ്റ് പോകാനുള്ള സാധ്യതയും ഉണ്ട്. അടുത്ത വർഷം തുടക്കത്തിൽ ഇംഗ്ലണ്ടിനെതിരെ നടക്കാൻ പോകുന്ന ടി-20 മത്സരമാണ് ഇനി ഇന്ത്യക്ക് വരാൻ ഉള്ളത്. അതിൽ തന്റെ ഫോം വീണ്ടെടുത്ത് മികച്ച തിരിച്ച് വരവ് നടത്തും എന്ന പ്രതീക്ഷയിലാണ് ആരാധകർ.