അന്ന് നിങ്ങള്‍ ഇത് കണ്ട് കൈയടിച്ചു, ഇന്ന് അതിനെ വിമര്‍ശിക്കുന്നു; തുറന്നടിച്ച് മഞ്ജരേക്കര്‍

ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിലെ മോശം പ്രകടനത്തിന്റെ പേരില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ഋഷഭ് പന്ത് വന്‍ വിമര്‍ശനമാണ് നേരിടുന്നത്. മുന്‍ താരങ്ങളും ആരാധകരും താരത്തിന്റെ ബാറ്റിംഗ് ശൈലിയേയും കളിയോടുള്ള സമീപനത്തേയും രൂക്ഷമായി തന്നെയാണ് വിമര്‍ശിക്കുന്നത്. അതിനിടെ പന്തിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് മുന്‍ താരവും കമന്റേറ്ററുമായ സഞ്ജയ് മഞ്ജരേക്കര്‍.

‘തീര്‍ത്തും ചുരുങ്ങിയ തന്റെ ടെസ്റ്റ് കരിയറില്‍ രണ്ട് സുപ്രധാന ഇന്നിംഗ്‌സുകള്‍ കളിച്ച താരമാണ് ഋഷഭ് പന്ത്. ഒന്ന് ഓസ്‌ട്രേലിയയ്ക്കെതിരെയും ഒന്ന് ഇംഗ്ലണ്ടിനെതിരെയും. ആ രണ്ട് ഇന്നിംഗ്‌സുകളുടെയും തുടക്കത്തില്‍ ഇത്തവണ കണ്ട അതേ ശൈലിയിലാണ് പന്ത് കളിച്ചിരുന്നത്. ഇതാണ് പന്തിന്റെ ശൈലി. ഇങ്ങനെയാണ് പന്ത് കളിക്കുന്നത്. അല്ലാതെ പന്ത് നിരുത്തരവാദപരമായി കളിക്കുന്നതല്ല.’

Rishabh Pant "Let The Team Down", Says Former India Cricketer Aakash Chopra  | Cricket News

‘നല്ല ബുദ്ധിയുള്ള താരമാണ് പന്ത്. ഷോര്‍ട്ട് ബോള്‍ പന്തിന്റെ ദൗര്‍ബല്യമാണെന്ന് ചിലര്‍ വിലയിരുത്തിയത് ശ്രദ്ധിച്ചു. അടുത്ത പന്ത് ആക്രമിക്കാമെന്ന ധാരണയിലാകും പന്ത് മൂന്നാം പന്തില്‍ ആ ഷോട്ടിന് ശ്രമിച്ചത്. ഇത്തരത്തില്‍ ഒരു പന്തിനു പിന്നാലെ അടുത്ത പന്തില്‍ ബൗണ്ടറി ലക്ഷ്യമിട്ട് പന്ത് കളിക്കുന്നത് നാം മുന്‍പ് കണ്ടിട്ടുണ്ട്. ആ പന്തില്‍ കൃത്യമായി ബാറ്റു വയ്ക്കാന്‍ സാധിച്ചാല്‍ അത് ബൗണ്ടറി കടക്കുന്നതും അങ്ങനെ പന്ത് ക്രീസില്‍ ഉറയ്ക്കുന്നതും നാം കണ്ടിട്ടുണ്ട്. ഏറ്റവും മികച്ച രീതിയില്‍ പ്രതിരോധിക്കാനും അറിയാവുന്ന താരമാണ് പന്ത്. പന്തിന് ഷോര്‍ട്ട് ബോളില്‍ പ്രത്യേകിച്ച് എന്തെങ്കിലും ദൗര്‍ബല്യമില്ല എന്നതാണ് വസ്തുത.’

Looks like he is playing in the back garden': Vaughan tweets on Rishabh  Pant | Cricket - Hindustan Times

‘പന്ത് റിസ്‌കുള്ള ഷോട്ടുകള്‍ കളിക്കാന്‍ ഇഷ്ടപ്പെടുന്ന താരമാണ്. ഇത്തരം ഷോട്ടുകള്‍ കളിച്ച് അദ്ദേഹം മികച്ച ഫലമുണ്ടാക്കിയ സമയത്തെല്ലാം നാം അദ്ദേഹത്തിന് കൈയടിച്ചിട്ടുണ്ട്. അപ്പോള്‍ അത്തരം പരീക്ഷണങ്ങള്‍ വിജയിക്കാത്ത സമയത്തും നാം ഒപ്പം നില്‍ക്കണം. ഈ ബാറ്റിംഗ് ശൈലിയുടെ ഒരു പ്രത്യേകതയാണത്’ മഞ്ജരേക്കര്‍ പറഞ്ഞു.