റോയൽ ചലഞ്ചേഴ്സ് മെന്ററായി സാനിയ മിർസ, ടെന്നിസ് താരം ക്രിക്കറ്റ് ടീം മെന്റർ; ബാംഗ്ലൂരിന്റെ വേറെ ലെവൽ കളി

ഇന്ത്യൻ ടെന്നീസ് ഇതിഹാസം സാനിയ മിർസയെ വനിതാ പ്രീമിയർ ലീഗ് (WPL) 2023-ന്റെ ടീമിന്റെ മെന്ററായി നിയമിച്ച് ആരും ഒരിക്കലും പ്രതീക്ഷിക്കാത്ത വേറെ ലെവൽ തന്ത്രമാണ് റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂർ (ആർ‌സി‌ബി) ഇറക്കിയിരിക്കുന്നത്. ക്രിക്കറ്റ് ചരിത്രത്തിൽ തന്നെ ഇത്തരത്തിൽ ഉള്ള സംഭവം ഒരുപക്ഷെ ആദ്യമായിരിക്കും എന്ന് കരുതാം. വനിതാ ടെന്നീസീ ഇതിഹസ താരതി തങ്ങളുടെ ടീമിന്റെ മെന്ററായി പ്രഖ്യാപിച്ചുള്ള പ്രഖ്യാപനം ടീം പുറത്ത് വിട്ടു.

ആറ് ഗ്രാൻഡ്സ്ലാമുകൾ നേടിയിട്ടുള്ള മിർസ 2023ലെ ഓസ്‌ട്രേലിയൻ ഓപ്പണിലാണ് തന്റെ അവസാന പ്രധാന ടൂർണമെന്റ് കളിച്ചത്. രോഹൻ ബൊപ്പണ്ണയ്‌ക്കൊപ്പം മിക്സഡ് ഡബിൾസിൽ റണ്ണേഴ്‌സ് അപ്പായിരുന്നു. ആർ‌സി‌ബി വനിതാ ടീം മെന്റർ എന്ന നിലയിലുള്ള തന്റെ പുതിയ റോളിനെക്കുറിച്ച് മിർസ പറഞ്ഞു: “ആർ‌സി‌ബി വനിതാ ടീമിൽ ഒരു മെന്ററായി ചേരാൻ കഴിഞ്ഞതിൽ എനിക്ക് സന്തോഷമുണ്ട്. വനിതാ പ്രീമിയർ ലീഗിനൊപ്പം ഇന്ത്യൻ വനിതാ ക്രിക്കറ്റ് വളരുകയാണ്. ഈ വിപ്ലവകരമായ പിച്ചിന്റെ ഭാഗമാകാൻ ഞാൻ ശരിക്കും കാത്തിരിക്കുകയാണ്. RCB യും അതിന്റെ ബ്രാൻഡ് തത്ത്വചിന്തയും എന്റെ കാഴ്ചപ്പാടുകളോട് പ്രതിധ്വനിക്കുന്നു , അങ്ങനെയാണ് ഞാൻ എന്റെ കളിജീവിതത്തെ സമീപിച്ചത്, വിരമിക്കലിന് ശേഷം സ്പോർട്സിൽ സംഭാവന ചെയ്യുന്നതും ഞാൻ കാണുന്നു.

“ആർ‌സി‌ബി ഒരു ജനപ്രിയ ടീമാണ്, വർഷങ്ങളായി ഐ‌പി‌എല്ലിൽ വളരെയധികം പിന്തുടരുന്ന ടീമാണ്. അവർ വനിതാ പ്രീമിയർ ലീഗിനായി ഒരു ടീമിനെ നിർമ്മിക്കുന്നത് കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്, കാരണം ഇത് രാജ്യത്ത് വനിതാ കായികരംഗത്തെ പുതിയ ഉയരങ്ങളിലേക്ക് നയിക്കുകയും പുതിയ വാതിലുകൾ തുറക്കുകയും ചെയ്യും. വനിതാ ക്രിക്കറ്റ് താരങ്ങൾക്ക്, പെൺകുട്ടികൾക്കും ചെറുപ്പക്കാരായ മാതാപിതാക്കൾക്കും സ്‌പോർട്‌സ് ആദ്യ കരിയർ ചോയ്‌സ് ആക്കാൻ സഹായിക്കുക.

ലേലത്തിൽ ഇതിനോടക്ക് മികച്ച ടീമിനെ സ്വന്തമാക്കിയ ബാംഗ്ലൂരിനായി സാനിയ മിർസ എന്ത് അത്ഭുതം ആയിരിക്കും കാണുക എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

View this post on Instagram

A post shared by Royal Challengers Bangalore (@royalchallengersbangalore)