'ഇഷ്ടമുള്ള ബാറ്റിംഗ് പൊസിഷന്‍ ഏത്?'; പൊട്ടിച്ചിരി പടര്‍ത്തി സഞ്ജുവിന്റെ മറുപടി

ടി20 ക്രിക്കറ്റില്‍ ഇഷ്ടമുള്ള ബാറ്റിംഗ് പൊസിഷന്‍ ഏതെന്ന ചോദ്യത്തെ സരസമായി നേരിട്ട് സഞ്ജു സാംസണ്‍. അയര്‍ലന്‍ഡിനെതിരായ മത്സരത്തിനുശേഷം സോണി ചാനലിനു വേണ്ടി മുന്‍ ക്രിക്കറ്റ് താരങ്ങളും കമന്റേറ്റര്‍മാരുമായ അജയ് ജഡേജ, ഗ്രെയിം സ്വാന്‍ എന്നിവരോട് പ്രതികരിക്കുകയായിരുന്നു സഞ്ജു.

‘ടി20 ക്രിക്കറ്റില്‍ എത്രാം നമ്പറില്‍ ബാറ്റു ചെയ്യാനാണ് ഇഷ്ടം?’ 1,2,3,4,5,6.. എതു സ്ഥാനത്തും ബാറ്റുചെയ്യുമെന്നായിരുന്നു സഞ്ജുവിന്റെ മറുപടി. ഇതുകേട്ടു ജഡേജയും സ്വാനും പൊട്ടിച്ചിരിച്ചു.

‘കഴിഞ്ഞ 67 വര്‍ഷത്തിനിടെ ഈ ഫോര്‍മാറ്റില്‍ ഒരുവിധം എല്ലാ സ്ഥാനത്തും ഞാന്‍ ബാറ്റു ചെയ്തിട്ടുണ്ട്. അതുകൊണ്ടുതന്നെ എങ്ങനെയാണു കളിക്കേണ്ടത് എന്ന മുന്‍പരിചയവും ഉണ്ട്.’

‘4ാം നമ്പറിലോ 5ാം നമ്പറിലോ ബാറ്റിങ്ങിന് ഇറങ്ങുമ്പോള്‍ ഏറ്റവും പ്രാധാന്യം കരുത്തിനാണ്. പക്ഷേ, ഓപ്പണറായപ്പോള്‍ ഞാന്‍ നിലയുറപ്പിക്കാന്‍ അല്‍പം സമയം എടുത്തു. ടീമിലെ നിങ്ങളുടെ ദൗത്യം കൃത്യമായി മനസിലാക്കണം. അതിന് അനുസരിച്ചുവേണം കളിക്കാന്‍’ സഞ്ജു പറഞ്ഞു.