ഡി.ആര്‍.എസ് അന്ന് ഇന്ത്യയ്ക്ക് വിശ്വസനീയം, എന്നാല്‍ ഇന്ന് തെറ്റ്; കുറ്റപ്പെടുത്തി പാക് താരം

കേപ്ടൗണില്‍ നടക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിന്റെ മൂന്നാംദിനത്തിലെ ഡിആര്‍എസ് വിവാദത്തില്‍ പ്രതികരിച്ച് പാക് മുന്‍ സ്പിന്നര്‍ സഈദ് അജ്മല്‍. 2011ലെ ലോക കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കറുടെ വിക്കറ്റ് ഇതുപോലെ ഇന്ത്യയ്ക്ക് ദാനം കിട്ടിയിരുന്നെന്നും അന്ന് ഡിആര്‍എസ് കിറുകൃത്യമെന്ന് പറഞ്ഞ ഇന്ത്യ ഇന്ന് എന്തുകൊണ്ടത് മാറ്റിപറയുന്നെന്നും അജ്മല്‍ ചോദിച്ചു.

‘കേപ്ടൗണ്‍ ടെസ്റ്റിലെ ഡീന്‍ എല്‍ഗറുടെ റിവ്യു ഞാന്‍ ഒരുപാട് തവണ കണ്ടു. അതു കണ്ടാല്‍ ബോള്‍ സ്റ്റംപിന് മുകളിലൂടെ പോവുമെന്ന് ആരും തന്നെ പറയില്ല. പന്ത് എല്‍ഗറുടെ കാല്‍മുട്ടിന് താഴെയാണ് കൊണ്ടത്, അദ്ദേഹം ഔട്ടുമാണ്. പക്ഷെ എന്തിനാണ് ഇന്ത്യന്‍ ടീം ചോദ്യങ്ങളുന്നയിക്കുന്നത്?’

Saeed Ajmal Recalls Sachin Tendulkar's 'Controversial' DRS Decision In 2011 WC, Takes A Dig At Indian Team

‘2011ലെ ഏകദിന ലോക കപ്പില്‍ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരായ എല്‍ബിഡബ്ല്യു തീരുമാനം ഇതുപോലെ ഡിഎര്‍എസിനൊടുവില്‍ നിഷേധിക്കപ്പെട്ടിരുന്നു. അന്നു ഇന്ത്യ പറഞ്ഞത് ഡിആര്‍എസ് വിശ്വസനീയവും കൃത്യവുമായ സാങ്കേതികവിദ്യയാണെന്നായിരുന്നു പറഞ്ഞത്. പിന്നെ ഇപ്പോള്‍ എന്തിനാണ് ഡിആര്‍എസ് സാങ്കേതികവിദ്യ വിശ്വസനീയവും ശരിയുമല്ലെന്നു പറയുന്നത്. വിധി നിങ്ങള്‍ നിങ്ങള്‍ക്കു എതിരായി ഒന്ന ഒരൊറ്റ കാരണം കൊണ്ടാണത്’ അജ്മല്‍ പറഞ്ഞു.

Saeed Ajmal still believes he got Sachin Tendulkar out in 2011 World Cup semifinal | Cricket News – India TV

2011ലെ ലോക കപ്പില്‍ 27 ബോളില്‍ 23 റണ്‍സെടുത്തു നില്‍ക്കെയായിരുന്നു സച്ചിനെ അജ്മല്‍ വിക്കറ്റിനു മുന്നില്‍ കുരുക്കിയത്. അമ്പയര്‍ ഔട്ട് നല്‍കിയെങ്കിലും സച്ചിന്‍ റിവ്യു വിളിച്ചു. ബോള്‍ ട്രാക്കിംഗില്‍ പന്ത് ലെഗ് സ്റ്റംപിന് തൊട്ടു, തൊട്ടില്ലയെന്ന തരത്തില്‍ കടന്നുപോവുന്നതായി കണ്ടതോടെ തേര്‍ഡ് അമ്പയര്‍ നോട്ടൗട്ട് നല്‍കി.