'സച്ചിനെ ഭാഗ്യം ഇത്രയധികം തുണച്ച മറ്റൊരു മത്സരം കാണില്ല'; പാകിസ്ഥാനെ തറപറ്റിച്ച മത്സരത്തെ കുറിച്ച് നെഹ്‌റ

സച്ചിന്‍ ടെന്‍ഡുല്‍ക്കറെ ഭാഗ്യം ഏറ്റവും കൂടുതല്‍ തുണച്ചത് പാകിസ്ഥാനെതിരെ നടന്ന 2011-ലെ ലോക കപ്പ് സെമി പോരാട്ടത്തിലാണെന്ന് മുന്‍ ഇന്ത്യന്‍താരം ആശിഷ് നെഹ്‌റ. അന്നത്തെ മത്സരത്തില്‍ ഇന്ത്യന്‍ നിരയില്‍ മറ്റാര്‍ക്കും അര്‍ദ്ധ സെഞ്ചുറി തൊടാന്‍ സാധിക്കാതെ പോയപ്പോള്‍ സച്ചിന്റെ 85 റണ്‍സാണ് ഇന്ത്യയ്ക്ക് കരുത്തായത്. സച്ചിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ “സ്‌ക്രാച്ചുകള്‍” ഉള്ള ഇന്നിംഗ്‌സായിരുന്നു അതെന്നാണ് നെഹ്‌റ പറയുന്നത്.

“ലോക കപ്പില്‍ ഇന്ത്യ- പാകിസ്ഥാന്‍ മത്സരമായാലും ഇന്ത്യ- ഇംഗ്ലണ്ട് മത്സരമായാലും മറ്റേതു മത്സരമായാലും സമ്മര്‍ദ്ദമുണ്ട്. സെമിയിലേക്ക് മുന്നേറാന്‍ കഴിഞ്ഞത് നല്ലയൊരു ടീമായതു കൊണ്ടാണെന്ന് തീര്‍ച്ച. പക്ഷേ, അപ്പോഴും സമ്മര്‍ദ്ദം കൈകാര്യം ചെയ്യുക എന്നതാണ് പ്രധാനം.”

IND vs PAK WC: सबसे बड़े मुकाबले की पूरी ...

“ആ മത്സരത്തില്‍ ഭാഗ്യം സച്ചിനെ എത്രമാത്രം തുണച്ചെന്ന കാര്യം അദ്ദേഹത്തിനു തന്നെ അറിയാം. സച്ചിന്റെ കരിയറില്‍ ഏറ്റവും കൂടുതല്‍ “സ്‌ക്രാച്ചുകള്‍” ഉള്ള ഇന്നിംഗ്സായിരുന്നു അത്. സച്ചിന്‍ 40 റണ്‍സെടുക്കുന്ന മത്സരങ്ങളില്‍ പോലും അതില്‍ അമ്പയര്‍മാരുടെ മോശം തീരുമാനമോ കൈവിട്ട ചില ക്യാച്ചുകളോ കാണും. പക്ഷേ, ഇത്രയധികം ഭാഗ്യം സച്ചിനെ തുണച്ച മറ്റൊരു മത്സരം കാണില്ല.” നെഹ്‌റ പറഞ്ഞു.

On This Day In 2011, Sachin Tendulkar Helped India Beat Pakistan ...

ഈ മത്സരത്തില്‍ സച്ചിനെ നാല് തവണയാണ് പാകിസ്ഥാന്‍ താരങ്ങള്‍ കൈവിട്ടത്. സ്‌കോര്‍ 27-ല്‍ നില്‍ക്കെ മിസ്ബ ഉള്‍ ഹഖ്, 45ല്‍ നില്‍ക്കെ യൂനിസ് ഖാന്‍, 70-ല്‍ നില്‍ക്കെ കമ്രാന്‍ അക്മല്‍, 81-ല്‍ നില്‍ക്കെ ഉമര്‍ അക്മല്‍ എന്നിവരാണ് സച്ചിനെ കൈവിട്ടത്. ഡിആര്‍എസിലൂടെയും സച്ചിന്‍ രണ്ടു തവണ രക്ഷപ്പെട്ടു.

Cricket World Cup 2011: India win battle with Pakistan to set up ...

115 പന്തില്‍ 11 ഫോറുകള്‍ അകമ്പടിയോടെയായിരുന്നു സച്ചിന്റെ 85 റണ്‍സ് നേട്ടം. അന്നത്തെ സെമി പോരാട്ടത്തില്‍ 261 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാനെ ഇന്ത്യന്‍ ബോളര്‍മാര്‍ 231 ന് ചുരുട്ടിക്കെട്ടുകയായിരിരുന്നു.