അതിന് കാരണം സച്ചിനാണ്;വെളിപ്പെടുത്തലുമായി വിനോദ് കാംബ്ലി

ഏവരാലും അംഗീകരിക്കപ്പെട്ട അസാമാന്യ പ്രതിഭയുള്ള കളിക്കാരനായിരുന്നു. ഏതൊരു കളിക്കാരനും ആഗ്രഹിക്കുന്നപോലത്തെ മോഹിപ്പിക്കുന്ന പ്രകടനമാായിരുന്നു കാംബ്ലിക്ക് ടെസ്റ്റ് ക്രിക്കറ്റില്‍. ആദ്യ ഏഴ് ടെസ്റ്റില്‍ രണ്ട് ഇരട്ട ശതകവും രണ്ട് ശതകവും കാംബ്ലി സ്വന്തം പേരില്‍ ചേര്‍ത്തു. എന്നാല്‍ പിന്നീടങ്ങോട്ട് ആ സ്ഥിരത നിലനിര്‍ത്താന്‍ കാംബ്ലിയ്ക്കായില്ല. വിവാദങ്ങള്‍ ഒന്നിനു പുറകെ ഒന്നായി കാംബ്ലിക്ക് പിന്നാലെ കരിയറിലുടനീളം ഉണ്ടായി. ഒടുവില്‍ 2000 ആഗസ്റ്റ് 16ന് വിനോദ് കാംബ്ലി അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിരമിക്കുകയായിരുന്നു.

നിലവില്‍ ക്രിക്കറ്റ് പരിശീലകനാണ് കാംബ്ലി. അതുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലാണ് കാംബ്ലി ഇപ്പോള്‍ നടത്തിയിരിക്കുന്നത്. ” ക്രിക്കറ്റ് എനിക്ക് എത്രത്തോളം ഇഷ്ടമാണ് എന്ന് ടെണ്ടുല്‍ക്കര്‍ക്ക് അറിയാം. എന്തുകൊണ്ട് പരിശീലനത്തെപ്പറ്റി ചിന്തിച്ചുകൂടാ എന്ന് സച്ചിനാണ് എന്നോട് ചോദിച്ചത്. സച്ചിന്‍ പറഞ്ഞതനുസരിച്ചാണ് ഞാന്‍ പരിശീലനത്തിന്റെ വഴിയിലേക്ക് ഇറങ്ങിയത്. കാംബ്ലി പറഞ്ഞു.

ക്രിക്കറ്റില്‍ നിന്ന് വിരമിച്ച എന്നെ പരിശീലകനായിട്ടാണെങ്കിലും ക്രിക്കറ്റിലേക്ക് തിരികെയെത്തിച്ചത് സച്ചിനാണ്. ഞങ്ങളുടെ പരിശീലകനായ രമാകാന്ത് ഞങ്ങള്‍ക്ക് പകര്‍ന്നു നല്‍കിയ അറിവ് അടുത്ത തലമുറയ്ക്ക് കൈമാറുന്നതില്‍ സന്തോഷമേയുള്ളു. മുംബൈ ക്രിക്കറ്റ് അസോസിയേഷനു കീഴിലുള്ള ശിര്‍കെ ഇന്‍ഫ്രാ സ്ട്രക്ച്ചര്‍ ക്രിക്കറ്റ് കോച്ചിംഗ് അക്കാഡമിയുടെ ഉ്ദ്ഘാടനത്തില്‍ സംസാരിക്കുകയായിരുന്നു കാംബ്ലി.

സ്‌കൂളില്‍ പഠിക്കുന്ന സമയത്ത് മ സഹപാഠിയായ സച്ചിന്‍ തെന്‍ഡുല്‍ക്കറുമൊത്ത് കാംബ്ലി 1988-ലെ ഹാരിസ് ഷീല്‍ഡ് ഗെയിംസില്‍, 664-റണ്‍സ് എന്ന ഒരു റെക്കോര്‍ഡ് കൂട്ടുകെട്ട് ഉണ്ടാക്കുകയുണ്ടായി.. 2006-ല്‍ ഹൈദരാബാദുകാരായ 2 സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ ഈ റണ്‍സ് മറികടക്കുന്നതു വരെ അതൊരു ലോക റെക്കോര്‍ഡ് ആയിരുന്നു. വിഷമസന്ധി ഘട്ടങ്ങളില്‍ ഒരിക്കല്‍ പോലും സച്ചിന്‍ തെന്‍ഡുല്‍ക്കര്‍ സഹായിച്ചിട്ടില്ലെന്നും നിറത്തിന്റെയും ജാതിയുടെയും പേരില്‍ ബിസിസിഐ അവഗണിച്ചിരുന്നുവെന്നും കാംബ്ലി വെളിപ്പെടുത്തിയത് ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ചിരുന്നു.