ശ്രീശാന്ത് മടങ്ങി വരുന്നു; സയ്യിദ് മുഷ്താഖ് അലി ടി20ക്കുള്ള കേരള ടീമില്‍ ഇടംപിടിച്ചു

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിക്കായുള്ള കേരള ടീമില്‍ എസ്. ശ്രീശാന്ത് ഇടംപിടിച്ചു. കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്തു വിട്ടിരിക്കുന്ന 26 അംഗ ടീമിന്റെ പട്ടികയിലാണ് താരം ഇടംപിടിച്ചിരിക്കുന്നത്. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരെയും ടീമില്‍ നിലനിര്‍ത്തിയിട്ടുണ്ട്. സഞ്ജു സാംസണും ടീമിന്റെ ഭാഗമാണ്.

ആരാണ് ടീമിന്റെ ക്യാപ്റ്റനെന്ന് വ്യക്തമാക്കിയിട്ടില്ല. മുന്‍ ഇന്ത്യന്‍ താരം കൂടിയായ ടിനു യോഹന്നാനാണ് മുഖ്യ പരിശീലകന്‍. ജനുവരി 10 മുതല്‍ 31 വരെയാണ് ടൂര്‍ണമെന്റ് നടക്കുകയെന്നാണ് വിവരം. വേദി ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കുമെന്നാണ് വിവരം.

നീണ്ട ഏഴ് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷമാണ് ശ്രീശാന്തിന്റെ മടങ്ങിവരവ്. 2013-ലെ ഐ.പി.എല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് താരമായിരിക്കെ ഒത്തുകളിക്കേസില്‍ ഉള്‍പ്പെട്ട ശ്രീശാന്തിനെ ബി.സി.സി.ഐ വിലക്കിയിരുന്നു. സെപ്റ്റംബര്‍ 13- നാണ് ഏഴു വര്‍ഷം നീണ്ട താരത്തിന്റെ വിലക്ക് അവസാനിച്ചത്.

Robin Uthappa has HealthEminds on healthcare tech startups - The Economic Times

കേരള സാദ്ധ്യതാ ടീം: റോബിന്‍ ഉത്തപ്പ, ജലജ് സക്‌സേന, സഞ്ജു സാംസണ്‍, വിഷ്ണു വിനോദ്, പി.രാഹുല്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രോഹിന്‍ കുന്നുമ്മല്‍, സച്ചിന്‍ ബേബി, സല്‍മാന്‍ നിസാര്‍, ബേസില്‍ തമ്പി, ശ്രീശാന്ത്, എം.ഡി. നിധീഷ്, കെ.എം. ആസിഫ്, എന്‍.പി. ബേസില്‍, അക്ഷയ് ചന്ദ്രന്‍, സിജോമോന്‍ ജോസഫ്, എസ്. മിഥുന്‍, അഭിഷേക് മോഹന്‍, വത്സല്‍ ഗോവിന്ദ്, ആനന്ദ് ജോസഫ്, വിനൂപ് മനോഹരന്‍, പി.കെ. മിഥുന്‍, ശ്രീരൂപ്, കെ.സി. അക്ഷയ്, രോജിത്ത്, എം.അരുണ്‍