റൺസ് നേടുന്നുണ്ട്; ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനുള്ള ഒരുക്കമാണെന്ന് മാത്രം; പൂജ്യത്തിന് പുറത്താകുന്ന രോഹിതും ഇഴഞ്ഞ് നീങ്ങിയുള്ള കോഹ്ലിയുടെ ഇന്നിംഗ്‌സും ഒരുപോലെ

10 മത്സരങ്ങളിൽ 419 റൺസ് റൺസ് വിരാട് കോഹ്ലി ഈ വർഷം ഇന്ത്യൻ പ്രീമിയർ ലീഗിൽ ഓറഞ്ച് ക്യാപ് റേസിൽ നാലാം സ്ഥാനത്താണ്. 10 മത്സരങ്ങളിൽ നിന്നായി 6 അർദ്ധ സെഞ്ചുറിയും നേടിക്കഴിഞ്ഞു. കണക്കുകൾ നോക്കിയാൽ കോഹ്ലി വളരെ മികച്ച ഫോമിലാണെന്ന തോന്നും എങ്കിലും അദ്ദേഹത്തിന്റെ സ്ട്രൈക്ക് റേറ്റ് 135 മാത്രമാണ്. കോഹ്‌ലിയുടെ ഒരു നിലവാരത്തിൽ ഇത് മോശം ആണെന്ന് തന്നെ പറയാം.

വ്യക്തിഗത മികവ് ഉയർത്താൻ കോഹ്ലി കളിക്കുന്നത് പോലെ തോന്നും അദ്ദേഹത്തിന്റെ ഈ അടുത്ത നാളുകളിലെ ചില പ്രകടനങ്ങൾ കണ്ടാൽ. ലക്നൗവുമായി കളിച്ച മത്സരത്തിൽ അര്ധ സെഞ്ച്വറി നേടിയ കോഹ്‌ലിയുടെ സ്ട്രൈക്ക് റേറ്റ് 103 മാത്രമാണ്, ആ കളിയിൽ ബാംഗ്ലൂർ ജയിച്ചെങ്കിലും ലക്നൗ ബാറ്റ്‌സ്മാന്മാരുടെ അമിത വെപ്രാളം ഇല്ലായിരുന്നു എങ്കിൽ മത്സരഫലം മറ്റൊന്ന് ആകുമായിരുന്നു. ഇന്നലെ ഡൽഹിക്ക് എതിരെ അയാൾ നേടിയത് 46 പന്തിൽ 55 റൺസാണ്, ടെസ്റ്റിലും ഏകദിനത്തിലുമൊക്കെ താരങ്ങൾ കളിക്കുന്ന രീതിയിലാണ് കോഹ്ലി കളിച്ചത്. 45 പന്തിൽ 87 റൺസാണ് അതേസമയം ഡൽഹി താരം ഫിലിപ്പ് സാൾട്ട് നേടിയത്.

ചുരുക്കി പറഞ്ഞാൽ റൺസ് നേടിയിട്ടും ടീമിന് കാര്യമായ പ്രയോജനം ഇല്ലെന്ന് സാരം. മുംബൈക്കായി വളരെ മോശം ഫോമിൽ കളിക്കുന്ന രോഹിത് സ്ഥിരമായി പൂജ്യത്തിന് പുറത്താകുന്ന പോലെയാണ് കോഹ്‌ലിയുടെ പ്രകടനം എന്നും പറയുന്നു.

ഒരാൾ റൺസ് നേടിയിട്ട് ടീമിന് പ്രയോജനം ഇല്ല, ഒരാൾ റൺസ് നേടാത്തത് കൊണ്ട് മാറ്റപ്പൂര് ടീം നിരാശയിൽ. ചുരുക്കി പറഞ്ഞാൽ ഒരു വള്ളത്തിലെ യാത്രക്കരാണ് ഇരുവരും.